Connect with us

Hi, what are you looking for?

CHUTTUVATTOM

മനുഷ്യരുടെ ആശ്രയകേന്ദ്രമാവണം എംഎല്‍എ ഓഫീസ്: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോതമംഗലം: നാടിന്റെ വികസന ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ആശ്രയകേന്ദ്രമായി കൂടി എംഎല്‍എ ഓഫീസ് മാറണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറത്തിന്റെ പുതിയ എംഎല്‍എ ഓഫീസ് മലയിന്‍കീഴ് ബൈപാസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ഏറ്റവും നൂതനമായ സംവിധാനങ്ങളോടെ കോതമംഗലത്തെ എംഎല്‍എ ഓഫീസ് സജ്ജമാക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമാണെന്നും സ്പീക്കര്‍ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ട് മനസ്സിലാക്കി അവയ്ക്ക് പരിഹാരം കാണാന്‍ കഴിയുന്ന ജനകീയ സംവിധാനമായി ഓഫീസ് പ്രവര്‍ത്തിക്കണം.

വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും ഓഫീസ് മുന്‍നിരയില്‍ ഉണ്ടാകണമെന്നും സ്പീക്കര്‍ പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്ന തരത്തില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കണമെന്നും മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഓഫീസ് കൂടുതല്‍ ശക്തമായ ഏകോപനകേന്ദ്രമായി മാറണമെന്നും എംപി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്ന ജനകീയ ഓഫീസായി എംഎല്‍എ ഓഫീസിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ഷിബു തെക്കുംപുറം എംഎല്‍എ പറഞ്ഞു.

എംഎല്‍എ ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗം, ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ഏകോപനം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വികസന, ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഓഫീസിലൂടെ ഏകോപിപ്പിക്കും. ജനങ്ങള്‍ക്ക് 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതിനായി വെര്‍ച്വല്‍ ഓഫീസ് സംവിധാനവും ഒരുക്കുന്നുണ്ട്. ഇതിനായി തയ്യാറാക്കിയ എംഎല്‍എ കണക്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്തും. ഓഫീസിലെത്താതെ തന്നെ വിവിധ ആവശ്യങ്ങളും പരാതികളും അറിയിക്കാനും സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാനും കഴിയുന്ന സംവിധാനമായിരിക്കും എംഎല്‍എ കണക്ട് എന്നും പറഞ്ഞു.

യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ബോബന്‍ ജേക്കബ്, കെപിസിസി അംഗം എ.ജി. ജോര്‍ജ്ജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്മാരായ ഷമീര്‍ പനക്കന്‍, ബാബു ഏലിയാസ്, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ്, മുസ്ലിം ലീഗ് നേതാക്കളായ ഇബ്രാഹിം കവല, പി.കെ. മൊയ്തു, പി.എം. സക്കറിയ, ജേക്കബ് ഗ്രൂപ്പ് നേതാക്കളായ ഇ.എം. മൈക്കിള്‍, മാത്യു ജോസഫ്, മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കെ.പി. ബാബു, ഡിസിസി സെക്രട്ടറിമാരായ എം.എസ്. എല്‍ദോസ്, അബു മൊയ്തീന്‍, ആര്‍എസ് പി നേതാവ് എ.സി രാജശേഖരന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കീരംപാറ പഞ്ചായത്തില്‍ നല്‍കിയ ടിഷ്യുകള്‍ച്ചര്‍ വാഴ തൈ, ഹൈബ്രിഡ് പച്ചക്കറി വിത്ത് എന്നിവയുടെ വിതരണോദ്ഘാടനം നടത്തി.കൃഷി ഭവനില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വികസന...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ് സെന്റര്‍ പൊതുയോഗവും, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും, നിലവിലുള്ള ഭരണസമിതിയെ ആദരിക്കല്‍ ചടങ്ങും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണവൂര്‍കുടി ട്രൈബല്‍ സ്‌കൂള്‍ ബോയ്‌സ് ഹോസ്റ്റലിലേക്ക് ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ്ബ് ഫാനുകള്‍ നല്‍കി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദിപു ചാക്കോ,...

CHUTTUVATTOM

കടവൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി കടവൂര്‍ സഹകരണ ബാങ്കിന്‍രെ നേതൃത്വത്തില്‍ ഓണകിറ്റുകള്‍ ചെയ്തു. ബാങ്ക് പ്രസിഡന്റ് അരുണ്‍ ജോസഫ് സഹകാരികളായ ചാക്കോച്ചന്‍ പുന്നോലില്‍, സാനി കോയിക്കര എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബോര്‍ഡംഗം ശ്രീനിവാസന്‍...

CHUTTUVATTOM

  കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റർ ആന്റ് പോൾസ് ഫൊറോന പള്ളിയിൽ  ഇടവകയിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ഡോ. വിൻസെന്റ് നെടുങ്ങാട്ട് മുഖ്യാതിഥിയായി...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതി പ്രകാരം കവളങ്ങാട് പഞ്ചായത്തിലെ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈകള്‍ വിതരണം ചെയ്തു. ഉത്പാദന വര്‍ധനവിലൂടെ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്....

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി അരുണാചല്‍പ്രദേശ് സ്വദേശി മിച്ചി മര്‍പ്പുവിന്റെ ഛായാചിത്രത്തിന് മുന്നില്‍ രാത്രി മെഴുകുതിരി തെളിയിച് പ്രാർത്ഥിച്ച് സഹപാഠികള്‍ അനുശോച്ചു. കോളേജിലെ ഓപ്പണ്‍ എയര്‍ തീയേറ്ററിന് മുന്നിൽ ബുധനാഴ്ച...

NEWS

കോതമംഗലം: ചെറുവട്ടൂരിൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണം കവർന്നു.ചെറുവട്ടൂർ പള്ളിപ്പടിമോനിക്കാട്ടിൽ ഷെബീറിൻ്റെ വീട്ടിലാണ്കവർച്ച നടന്നത്. ഹൃദ്രോഗിയായ ഷെബീറിൻ്റെ പിതാവ് ഹമീദനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടുകാരെല്ലാവരും ചൊവ്വാഴച രാത്രി...

CHUTTUVATTOM

കോതമംഗലം: എം.എ എൻജിനീയറിംഗ് കോളേജ് വിദ്യാർഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപുവിൻ്റെ ആത്മഹത്യ സംബന്ധിച്ചു രൂപീകരിച്ച ആഭ്യന്തര അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി. കോളജ് ഗവേണിങ് ബോഡി അംഗങ്ങളായ ഡോ. ജോർജ് ഐസക്...

ACCIDENT

കോതമംഗലം: ആലുവ – മൂന്നാർ റോഡില്‍ കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മലയിന്‍കീഴ് ഗൊവേന്തപ്പടി കുരിശ്ശിങ്കല്‍ തോമസിന്റെ മകന്‍ ആന്റണി (23) ആണ്...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക്, ക്ലാര്‍ക്ക് മാരുടെ നിയമനം നടത്താത്തത് മൂലം ആവശ്യ സേവനങ്ങള്‍ക്ക് പൊതുജനങ്ങള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പരാതി. ഒഴിവുകള്‍ നികത്തുന്നതിന് കോതമംഗലം എംഎല്‍എയും മറ്റ് ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം: ആര്‍എസ്പി നിയോജക മണ്ഡലം കമ്മറ്റി ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. സ്വീകരണത്തിന് ഷിബു തെക്കുമ്പുറം എംഎല്‍എ നന്ദി പറഞ്ഞു. നിയോജക മണ്ഡലം...

error: Content is protected !!