Connect with us

Hi, what are you looking for?

CRIME

മാരക മയക്കുമരുന്നുമായി യുവാവ് കോതമംഗലത്ത് പിടിയിൽ.

നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നെല്ലിക്കുഴി ഭാഗത്തു നടത്തിയ റെയ്‌ഡിൽ ആണ് കോതമംഗലം ഇരമലപടി സ്വദേശി ഇപ്പോൾ താമസം കുന്നത്തുനാട് അശമണ്ണൂർ എക്കുന്നം കരയിൽ പണിക്കരുകുടി വീട്ടിൽ ആഷിഖ് (22)ഉദ്ദേശം ഒരു ഗ്രാം മാരകമായക്കുമരുന്ന് ആയ MDMA യുമായി പിടിയിലായത്.

ഓണത്തിടനുബന്ധിച്ചു നെല്ലിക്കുഴി ഭാഗത്തു നടത്തിയ റെയ്‌ഡിൽ ആണ് ഇയാൾ പിടിയിലായത്. ഇയാൾ MDMA പെരുമ്പാവൂർ ഭാഗത്ത് നിന്ന് വാങ്ങി ചില്ലറ വില്പന നടത്തുന്നതിനിടെ ആണ് പിടിയിലായത്. അര ഗ്രാംമിനു മുകളിൽ MDMD കൈവശം വയ്ക്കുന്നത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ്. കൂടെ ഉണ്ടായിരുന്നവരെ പറ്റി സുചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ റെയ്‌ടും പരിശോധനകളും അറസ്റ്റും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം പി.ഓ നിയാസ്, സിദ്ധിക്ക്, സിഇഒമാരായ ഉമ്മർ, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവർ റെയിഡിന് നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...