Connect with us

Hi, what are you looking for?

CHUTTUVATTOM

എം ഔസേഫ് മെമ്മോറിയൽ റോഡ് നാടിന് സമർപ്പിച്ചു.

പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്തിലെ എം. ഔസേഫ് മെമ്മോറിയൽ റോഡ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 11.10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. 250 മീറ്റർ നീളത്തിൽ 3 മുതൽ 3.60 മീറ്റർ വരെ വീതിയിലുമാണ് റോഡ് ടൈൽ വിരിച്ചു നവീകരിച്ചത്. 30 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന റോഡാണ് ഇത്. 25 വർഷമായി ഈ പ്രദേശ വാസികളുടെ ആവശ്യമാണ് ഇതിലൂടെ നിറവേറിയതെന്ന് വാർഡ് അംഗം പി.പി എൽദോസ് പറഞ്ഞു. പി.ഡി.ഡി.പി സൊസൈറ്റി, മൃഗാസ്പത്രി എന്നിവ ഈ റോഡിന് അനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്.

 

വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അൻവർ അലി, ജില്ല പഞ്ചായത്ത് അംഗം പി.എം നാസർ, വാർഡ് മെമ്പർ പി.പി എൽദോസ്, വൈസ് പ്രസിഡന്റ് ഷംല നാസർ, പഞ്ചായത്ത് അംഗങ്ങളായ പി.പി എൽദോസ്, ഷിഹാബ് പള്ളിക്കൽ മെർലി റോയി, കെ.എം സുകുമാരൻ, ജോജി ജേക്കബ്ബ്, വി.എച്ച് മുഹമ്മദ്, ടി.എം കുര്യാക്കോസ്, സുഭാഷ് ബാബു, ബിനേഷ് ചേന്നംകുടി എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!