Connect with us

Hi, what are you looking for?

NEWS

തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച കയ്യാല സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.

കുട്ടമ്പുഴ: മണ്ണൊലിപ്പ് തടയുന്നതിനു വേണ്ടി തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച കയ്യാല സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. കുട്ടമ്പുഴ പഞ്ചായത്തിൽ 1ആം വാർഡിൽ ചക്കിമേട് ഭാഗത്ത് തവരാക്കാട് മത്തായിയിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് നിർമിച്ച കയ്യാലയാണ് കഴിഞ്ഞ ദിവസം രാത്രി ഇരുട്ടിന്റെ മറവിൽ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചത്. മഴക്കാലത്തു ഒഴിക്കിയെത്തുന്ന മഴവെള്ളം മൂലം ഭീമമായ രീതിയിൽ മണ്ണ് ഒളിച്ച് പോകുന്നത് തടയുന്നതിനു വേണ്ടി കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം 20മീറ്ററുകളോളം നീളത്തിൽ കല്ല് ഉപയോഗിച്ചു നിർമിച്ച കയ്യാല ആണ് നശിപ്പിച്ചത്. സ്ഥലം ഉടമ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...