Connect with us

Hi, what are you looking for?

NEWS

നീതി മെഡിക്കൽ സ്‌റ്റോർ പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം: കുട്ടമ്പുഴ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്‌റ്റോർ പ്രവർത്തനം ആരംഭിച്ചു. കുട്ടമ്പുഴയിൽ വച്ചു നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് കെ കെ ശിവൻ നീതി മെഡിക്കൽ സ്റ്റോറിൻ്റെ
ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ ആദ്യ വിൽപ്പന നടത്തി.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർ ഷീല രാജീവ്,അസിസ്റ്റൻ്റ് രജിസ്ട്രാർ സുധീർ,ബാങ്ക് സെക്രട്ടറി ബെന്നി ദാനിയേൽ,ഭരണ സമിതി അംഗങ്ങളായ ബെന്നി,യു സി പാപ്പ,കെ എസ് സന്തോഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. 10% മുതൽ 30% വരെ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാകുമെന്നും വാട്ട്സ്ആപ്പ് വഴി ഓർഡർ നൽകുന്നവർക്ക് ഹോം ഡെലിവറി ആയി മരുന്നുകൾ എത്തിച്ചു നൽകുമെന്നും ബാങ്ക് പ്രസിഡൻ്റ് കെ കെ ശിവൻ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...