കോതമംഗലം: വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി കുട്ടമ്പുഴ ജി.എച്ച്.എസ്.എസ് ൽ ആദായനികുതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.
കൊച്ചി ആദായനികുതി വകുപ്പിലെ പ്രിൻസിപ്പൽ കമ്മീഷണർ സ്വപ്ന നാണു അമ്പാട്ട് ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം. ബിന്ദു , ജോയിന്റ് കമ്മീഷണർ എം. രഘു, , മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കാർത്തിക് പന്നീർസെൽവം , കോതമംഗലം എ.ഇ.ഒ. കെ. കെ.മനോജ്കുമാർ,അധ്യാപക പ്രതിനിധി മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സിവിൽ സർവീസ് മേഖലയിലെ സാധ്യതകൾ, കരിയർ തിരഞ്ഞെടുപ്പ്, ലക്ഷ്യബോധത്തോടെയുള്ള പഠനം എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. യു.പി., ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.



















































