കോതമംഗലം: കുട്ടമ്പുഴ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. കുട്ടമ്പുഴയിൽ വച്ചു നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് കെ കെ ശിവൻ നീതി മെഡിക്കൽ സ്റ്റോറിൻ്റെ
ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ ആദ്യ വിൽപ്പന നടത്തി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർ ഷീല രാജീവ്,അസിസ്റ്റൻ്റ് രജിസ്ട്രാർ സുധീർ,ബാങ്ക് സെക്രട്ടറി ബെന്നി ദാനിയേൽ,ഭരണ സമിതി അംഗങ്ങളായ ബെന്നി,യു സി പാപ്പ,കെ എസ് സന്തോഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. 10% മുതൽ 30% വരെ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാകുമെന്നും വാട്ട്സ്ആപ്പ് വഴി ഓർഡർ നൽകുന്നവർക്ക് ഹോം ഡെലിവറി ആയി മരുന്നുകൾ എത്തിച്ചു നൽകുമെന്നും ബാങ്ക് പ്രസിഡൻ്റ് കെ കെ ശിവൻ അറിയിച്ചു.