Connect with us

Hi, what are you looking for?

CHUTTUVATTOM

കെ എസ് യു സ്ഥാപകദിനത്തിൽ നിയോജകമണ്ഡലത്തിൽ പി പി ഇ ഫേസ് മാസ്ക് ഷിൽഡ് വിതരണം ചെയ്തു.

മുവാറ്റുപുഴ : കെഎസ്‌യു സ്ഥാപക ദിനമായ മെയ്‌ 30ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കും, നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും കെഎസ്‌യു മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംപവർ കോൺഗ്രസിന്റെ സഹായത്തോടെ പ്രത്യേകം രൂപകൽപ്പന ചെയ്ത പിപിഇ ഫേസ് മാസ്ക് ഷീൽഡാണ് വിതരണം ചെയ്തു . മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നടന്ന നിയോജക മണ്ഡലംതല ഉദ്ഘാടനം കെപിസിസി വൈസ് പ്രസിഡൻറ് ജോസഫ് വാഴയ്ക്കൻ നിർവഹിച്ചു. തുടർന്ന് നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായി 250 പിപിഇ ഫേസ് മാസ്ക് ഷീൽഡ് ആദ്യഘട്ടത്തിൽ മൂവാറ്റുപുഴയിൽ വിതരണം ചെയ്തത്.

സ്ഥാപകദിനത്തോടനുബന്ധിച്ച് യൂണിറ്റ്, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പതാക ഉയർത്തലും, അനുബന്ധപ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡൻറ് രണ്ട് ജെറിൻ ജേക്കബ് പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സൽമാൻ ഓലിക്കൽ, റംഷാദ് റഫീഖ്, നിയോജകമണ്ഡലം ഭാരവാഹികളായ ഫാസിൽ സൈനുദ്ധീൻ, രാഹുൽ മനോജ്‌, അൻസാഫ് മുഹമ്മദ്‌, റെയ്‌മോൻ സാബു, ലിയോ റോയ്, ഇമ്മാനുവേൽ ജോർജ്, കൃഷ്ണപ്രിയ സോമൻ, ജിബിൻ സാബു, എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...