Connect with us

Hi, what are you looking for?

NEWS

പതിവായി കാട്ടാനക്കൂട്ടം നാട്ടിൽ; പ്രദേശവാസികളുടെ ഭീതി കുറക്കാത്ത വാഗ്‌ദാന പെരുമഴയും.

കോട്ടപ്പടി : കാട്ടാനക്കൂട്ടം കോട്ടപ്പടിയിലെ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ ഞായറാഴ്ച്ച രാത്രി പത്ത് മണിയോടുകൂടി കാട്ടാനകൾ കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന പാതയായ കുറുപ്പംപടി – കൂട്ടിക്കൽ റോഡിലെ വാവേലി ഭാഗത്തെ റോഡ് മറികടന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. വാവേലി വെള്ളാംപറമ്പിൽ ഗംഗാധരന്റെ കൃഷിയിടത്തിലെ മുപ്പതോളം കുലച്ച വാഴകൾ പൂർണ്ണമായും ചവിട്ടി നശിപ്പിക്കുകയും, ഇരുപതോളം രണ്ടര വർഷം പഴക്കമുള്ള റബ്ബർ തൈകൾ നശിപ്പിക്കുകയും ചെയ്‌തു. ഏകദേശം എൺപതിനായിരത്തോളം രൂപയുടെ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. തുടർന്ന് നാട്ടുകാർ സംഘടിച്ചു കാട്ടാനകളെ തുരത്തി കാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു.

വെള്ളിയാഴ്ച്ച രാത്രി കാട്ടാനകൾ ഇറങ്ങി മുട്ടത്തുപാറ മേഖലയിൽ ഇഞ്ചി , മഞ്ഞൾ , വാഴ , പൈനാപ്പിൾ കൃഷികൾ നശിപ്പിച്ചിരുന്നു. തുടർന്ന് വൈകാരികമായി പ്രകോപിതരായ നാട്ടുകാരും വനം വകുപ്പ് ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു. ശനിയാഴ്ച്ച ഈ ഭാഗത്ത് തന്നെ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കണ്ട നാട്ടുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടുകയും ചെയ്‌തു. ആറ് കൊമ്പൻമാറും ഒരു പിടിയാനയും ഉൾപ്പെട്ട കൂട്ടമായിരുന്നു ഇവിടെ ഇറങ്ങിയതെന്ന് പ്രദേശവാസികളായ സണ്ണിയും, അനിലും വെളിപ്പെടുത്തുന്നു. ഞായറാഴ്ച്ച രാത്രിയും കാട്ടാന നാട്ടിലേക്ക് ഇറങ്ങിയത് നാട്ടുകാരുടെ മനോവീര്യം ചോരുന്ന അവസ്ഥയാണുള്ളത്.

തുടർച്ചയായി കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വന മേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് ജനങ്ങളുടെ സ്വസ്ഥ ജീവിതത്തിന് വിഹാതം സൃഷ്ഠിക്കുകയാണെന്ന് വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ പറയുന്നു. കാട്ടാന കൃഷി നശിക്കുന്നത് കൂടാതെ വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും വീടുകൾ കൂടി ആക്രമിക്കുകയും ചെയ്‌ത സംഭവങ്ങൾ അടുത്ത കാലത്ത് സംഭവിക്കുകയും ചെയ്‌തു. അടിയന്തരമായി ഫെൻസിങ് ശക്തമാക്കിയും, ഫെൻസിംഗിനോട് ചേർന്നുള്ള വനമേഖലയിലെ മരങ്ങൾ വെട്ടിമാറ്റുവാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും, കർഷകർക്ക് നേരിടുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാര തുക അടിയന്തിരമായി കൈമാറണമെന്നും മെമ്പർ സന്തോഷ് ആവശ്യപ്പെടുന്നു.

 

You May Also Like

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

error: Content is protected !!