Connect with us

Hi, what are you looking for?

CHUTTUVATTOM

മുച്ചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ഭിന്നശേഷിയുള്ളവർക്ക് ഫുഡ് കിറ്റ്.

കോതമംഗലം : സക്ഷമയുടെ ആഭിമുഖ്യത്തിൽ മുച്ചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ഭിന്നശേഷിയുള്ളവർക്ക് ഫുഡ് കിറ്റ് വിതരണം നടത്തി. കോതമംഗലം വടാട്ടുപാറ മേഖലയിലുള്ള ശാരീരിക വൈകല്യമുള്ള 30 ഓളം പേർക്കാണ് സക്ഷമയുടെ സ്കാൻ ( സക്ഷമ കൊവിഡ് ആക്ഷൻ നെറ്റ്‌വർക്ക് ) പദ്ധതിയിൽപ്പെടുത്തി മുട്ട, ബ്രെഡ്, പയർ വർഗ്ഗങ്ങൾ തുടങ്ങിയ പോഷകാഹാരങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തിയത്.

ഭൂതത്താൻകെട്ടിൽ വച്ച് നടന്ന പരിപാടിയിൽ സക്ഷമ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ശ്രീ വി വി പ്രദീപ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ടി എം കൃഷ്ണകുമാർ, സംസ്ഥാന സമിതി അംഗം ശ്രീ എടത്തല പ്രദീപ്, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീ രാം കുമാർ, ജില്ലാ ജോയിൻ സെക്രട്ടറി ശ്രീ സുധീർ. കോതമംഗലം ഖണ്ഡ് സമ്പർക്ക പ്രമുഖ് ശ്രീ C M ദിനൂപ്, വീൽചെയർ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ശ്രീ അനിൽ, ശ്രീ ജോതിഷ് തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...