Connect with us

Hi, what are you looking for?

CHUTTUVATTOM

കര്‍ഷകരെ ചേര്‍ത്തുപിടിച്ച് കോതമംഗലം; ചിങ്ങം ഒന്നിന് നാടെങ്ങും കര്‍ഷകദിനാഘോഷം

കോതമംഗലം: കര്‍ഷകദിനത്തില്‍ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് കോതമംഗലം മണ്ഡലം. വിവിധ പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും നടന്ന കര്‍ഷകദിനാഘോഷങ്ങള്‍ ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ആദരിച്ചും കര്‍ഷകരുമായി സംവദിച്ചുമായിരുന്നു വിവിധ കേന്ദ്രങ്ങളിലെ പരിപാടികള്‍.

ജില്ലാതല കര്‍ഷകദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി റബറിന്റെ താങ്ങുവില 300 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള കര്‍ഷക സമൂഹത്തിന് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ചടങ്ങുകളില്‍ ചൂണ്ടിക്കാട്ടി.

എംഎല്‍എ നേരിട്ടെത്തിയ കേന്ദ്രങ്ങളിലെല്ലാം കര്‍ഷകദിനാഘോഷം ഉദ്ഘാടനം ചെയ്തശേഷം മികച്ച കര്‍ഷകരെ ആദരിച്ചു. കര്‍ഷകരുമായി സംവദിച്ച എംഎല്‍എ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും ആവശ്യങ്ങളും നേരിട്ട് കേട്ടറിഞ്ഞു. കൃഷിച്ചെലവിലെ വര്‍ധന, ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തത്, വന്യമൃഗശല്യം തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയിലും കൃഷിയെ ചേര്‍ത്തുപിടിക്കുന്ന കര്‍ഷകരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.

കോതമംഗലം നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജുവും വിവിധ പഞ്ചായത്തുകളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. മൊയ്തു, കെ.പി. ജോര്‍ജ്ജ്കുട്ടി, ഉമേഷ് ശിവകുമാര്‍, ബിന്ദു ജോര്‍ജ്ജ്, സംഗീത പ്രതീഷ്, സനീറ നസീര്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, കര്‍ഷകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

കൊച്ചി: ജില്ലയുടെ കിഴക്കൻ മേഖലയിലേക്കുള്ള യാത്രാദുരിതം ഒഴിവാക്കാനുള്ള തങ്കളം – കാക്കനാട് ബൈപ്പാസ് നാലുവരിയിൽ തന്നെ നിർമ്മിക്കും. 20 വർഷമായി എങ്ങുമെത്താതെ കിടക്കുന്ന പദ്ധതി രണ്ട് വരിപ്പാതയാക്കിയെന്ന വാർത്തകൾക്കിടെയാണ് പാത നാലുവരിയിൽ തന്നെ...

CHUTTUVATTOM

കൊ​ച്ചി: പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ഇ​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ര്‍​ത്തി​ക്കു​മ്പോ​ഴും ജി​ല്ല​യി​ല്‍ എ​ച്ച്1​എ​ന്‍1 രോ​ഗ ബാ​ധി​ത​ര്‍ കൂ​ടു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ 43 പേ​ര്‍​ക്കാ​ണ് ഇ​ന്‍​ഫ്ലു​വ​ന്‍​സ രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം രോ​ഗ​ബാ​ധി​ത​രു​ള്ള​തും ജി​ല്ല​യി​ലാ​ണ്. ക​ഴി​ഞ്ഞ​മാ​സം ജി​ല്ല​യി​ല്‍...

CHUTTUVATTOM

കോതമംഗലം: എസ്.സി.–എസ്.ടി. വകുപ്പിന്റെ കീഴിൽ കിഫ്ബി സാമ്പത്തിക അനുമതി ലഭിച്ച നേര്യമംഗലത്തെ പോസ്റ്റ്മെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റലിന്റെയും കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയായ പിണവൂർകുടിയിലെ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെയും നിർമാണ നടപടികൾ വേഗത്തിലാക്കാൻ...

CHUTTUVATTOM

കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് ചരിത്ര സ്മരണകൾ ഉണർത്തി ചക്കാലക്കുടി ചാപ്പലിലേക്ക് നടത്തിയ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ചെറിയ പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ യൽദോ മോർ...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഏഞ്ചല്‍ റോസ് ജയ്‌സണ്‍ സഹോദരി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അലെയ്‌ന ആന്‍ ജെയ്‌സണ്‍ എന്നിവര്‍ എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം-വാളറ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റവന്യു, വനം വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നു ഹൈക്കോടതി. കഴിഞ്ഞ ഒക്ടോബര്‍ 24നാണ് കൊച്ചി-മധുര ദേശീയപാതയുടെ (എന്‍എച്ച് 85) ഭാഗമായ റോഡിന്റെ ജോലികള്‍ക്ക്...

CHUTTUVATTOM

കോതമംഗലം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശ്രീ പുഷ്പകബ്രാഹ്‌മണ സേവാ സംഘം എറണാകുളം ജില്ലാ യുവവേദിയുടെ നേതൃത്വത്തില്‍ ‘പ്രകൃതിയിലേക്ക് ഒരു ബൈക്ക് യാത്ര’ എന്ന പേരില്‍ മാമലക്കണ്ടത്തേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. ആലുവയില്‍ നിന്നാരംഭിച്ച...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലംസെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോ ശുചീകരിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോർജ് ബിനു ചാക്കോ, എറ്റിഒ നിജാമുദീൻ, സൂപ്രണ്ട് ബിജി...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാളിന്റ പ്രധാന ദിവസങ്ങളായ ഇന്നലെ കോതമംഗലം നഗരവും മാര്‍ തോമ ചെറിയ പള്ളിയും തീര്‍ത്ഥാടകരാല്‍ തിങ്ങിനിറഞ്ഞു. പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ...

CHUTTUVATTOM

കോട്ടപ്പടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോട്ടപ്പടി മാർ ഏലിയാസ് കോളേജ് എൻ.എസ്.എസ് വോളണ്ടിയറമ്മാരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ പെയ്യാട് കണ്ണക്കടയിലെ വനപാത ശുചീകരിച്ചു. എൻ.എസ്.എസ്. പ്രവർത്തകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരടക്കം 130ഓളം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം എം. എ. കോളേജ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന 16-മത് കോതമംഗലം സബ്ജില്ലാ സ്കൂൾ കായികമേളയിൽ മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ 525 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി.68 സ്വർണ്ണം,...

NEWS

കോതമംഗലം: അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലേക്ക് പോകാതെ കൃഷിയുടെ വഴിയേ സഞ്ചരിക്കുകയാണ് കോതമംഗലം സ്വദേശി സാനു മാഷ്. പഴമയുടെ കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളും ചേർത്താണ് ഒന്നര ഏക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന...

error: Content is protected !!