Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് വാണിങ്ങ് ലൈറ്റുകൾ സ്ഥാപിക്കും; ആൻ്റണി ജോൺ എം എൽ എ.

കോതമംഗലം: കോതമംഗലത്ത് പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് വാണിങ്ങ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നത്. 8 സ്ഥലങ്ങളിലായി 21 വാണിങ്ങ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ബിഷപ്പ് ഹൗസ് ജംഗ്ഷൻ,മലയിൻകീഴ് ജംഗ്ഷൻ,വിമലഗിരി സ്കൂൾ ജംഗ്ഷൻ,എം എൽ എ ഓഫീസ് ജംഗ്ഷൻ,ശോഭന സ്കൂൾ ജംഗ്ഷൻ,നെല്ലിക്കുഴി,തങ്കളം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ട്രാഫിക് വാണിങ്ങ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഈ പ്രദേശങ്ങളിൽ ട്രാഫിക് വാണിങ്ങ് ലൈറ്റുകൾ ഇല്ലാത്തതു മൂലം വലിയ അപകട സാധ്യത നിലനിൽക്കുകയാണ്. ഇതിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടു കൂടിയിട്ടാണ് വാണിങ്ങ് ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.ആദ്യ ഘട്ടമായി ഹൈറേഞ്ച് ജംഗ്ഷനിൽ ട്രാഫിക് വാണിങ്ങ് ലൈറ്റ് സ്ഥാപിച്ചിരുന്നു.മറ്റ് ജംഗ്ഷനുകളിലും ഈ പ്രവർത്തനം വേഗത്തിൽ പൂർത്തീകരിക്കുമെന്ന് എം എൽ എ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ ആവേശമായി മരമടി മത്സരം. കടവൂര്‍ മുറിപ്പാടത്ത് നടന്ന മത്സരം 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ മുറിപ്പാടത്ത് ആവേശം നിറച്ച് മരമടി മത്സരം. പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും...

CHUTTUVATTOM

കോതമംഗലം: തൊടുപുഴ ഡി പോള്‍ പബ്ലിക്ക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കാറ്റഗറി -3 പെണ്‍കുട്ടികളുടെ മത്സരത്തില്‍ കോതമംഗലം മര്‍ത്തമറിയം പബ്ലിക്ക് സ്‌കൂളിനെ പ്രതിനിധീകരിച്ച അല്‍ന...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ രണ്ട് സ്‌നേഹ ഭവനങ്ങളുടെ വെഞ്ചിരിപും ഗൃഹപ്രവേശവും ഞായറാഴ്ച. കീരംപാറ ഇടവകയില്‍ ഭവനരഹിതര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌നേഹഭവനം പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചിരിപ്പും...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം ഹൈസ്‌കൂള്‍ കവലയില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടല്‍ പതിവാകുന്നു. ദേശീയ പാതയില്‍ നിന്നും നെല്ലിമറ്റം ഉപ്പുകുളം – റോഡിന്റെ പ്രവേശന കവാടത്തിലാണ് പകതിവായി പൈപ്പ് പൊട്ടുന്നത്. അടുത്ത നാളുകളില്‍ 8-ാം...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്ത് 611 മലയില്‍ കൊണ്ടിമറ്റത്ത് സ്വകാര്യ വ്യക്തി പാറമട തുടങ്ങുന്നതിനെതിരെ ഞായറാഴ്ച പഞ്ചായത്തിലെ 4,5,6,7 സ്‌പെഷ്യല്‍ ഗ്രാമസഭ യോഗങ്ങള്‍ ചേരും.  രണ്ടിന് വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നടത്തുന്ന 7-ാം...

CHUTTUVATTOM

പല്ലാരിമംഗലം: പന്ത്രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന വള്ളക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് ഒടുവിൽ ശാപമോക്ഷം. പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട അപ്രോച്ച് റോഡ് റിയൽ ഹീറോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രമദാനമായി കട്ടവിരിച്ച് ഇരുവശങ്ങളും കോൺക്രീറ്റ്...

NEWS

കോതമംഗലം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ പിതാവും റിട്ട.എല്‍ഐസി സോണല്‍ മാനേജരുമായ കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേല്‍ വി.ശാന്തകുമാരന്‍ നായര്‍ (89) നിര്യാതനായി. വെള്ളിയാഴ്ച രാത്രി 9.45ന്, കൊച്ചിയിലെ ലിസ്സി ആശുപത്രിയില്‍...

CHUTTUVATTOM

  കോതമംഗലം: നിർമ്മാണം പൂർത്തീകരിക്കാതെ കിടന്ന തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗത യോഗ്യമാക്കി 30ന് തുറന്നുകൊടുക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് വിദൂര പ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ വൻതോതിൽ...

CHUTTUVATTOM

കോതമംഗലം: എംഎ ഇൻ്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയാക്കിം ജിമ്മി , സിഐഎസ്സ്സിഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) യുടെ അണ്ടർ 14 കേരള ഫുട്ബോൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ദിവസങ്ങള്‍ക്ക മുമ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ വ്യാപക പരാതി.അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി തങ്കളം യൂണിറ്റ് അധികൃതർക്ക് നിവേദനം...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ്.പീറ്റർ ആൻ്റ് പോൾസ് ഫൊറോന പള്ളിയിലെ സൺഡേ സ്‌കൂൾ വാർഷികം ആഘോഷിച്ചു. വികാരി ഫാ. ജെയിംസ് കക്കുഴി ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു....

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂർ പിടവൂർ പഴയംകോട്ടിൽ പി.എം. ജോർജ് (67) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2 ന് ഇഞ്ചൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: മേരി മൈലൂർ തെക്കേക്കൂറ്റ് കുടുംബാംഗം. മക്കൾ: ഷെറിൻ (കുവൈറ്റ്),...

error: Content is protected !!