Connect with us

Hi, what are you looking for?

NEWS

തൃക്കാരിയൂരും പരിസരപ്രദേശങ്ങളിലും ഭീമന്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം വ്യാപിക്കുന്നു.

കോതമംഗലം : തൃക്കാരിയൂരില്‍ ആനക്കൂട്ടുങ്ങള്‍ പ്രദേശങ്ങളിലും, സരയൂനഗറിന്റെ വിവിധഭാഗങ്ങളിലുമെല്ലാം ഭീമന്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കുന്നു. ഒരുവര്‍ഷത്തിനകമാണ് തൃക്കാരിയൂര്‍ മേഖലയില്‍ ഒച്ചുകളുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്.
മഴക്കാലമായതോടെ ഒച്ചുകളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുകയും കൂട്ടമായി പറമ്പുകളിലേക്കിറങ്ങി വിളകള്‍ നശിപ്പിക്കുന്നത് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. കുട്ടികളില്‍ തലച്ചോറിനെ ബാധിക്കുന്ന ഇസ്‌നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന് കാരണമായ വിരയുടെ വാഹകരാണ് ഇവ. ആദ്യമായി കാണുന്നതിനാല്‍ ഭൂരിഭാഗം ആളുകള്‍ക്കും ഒച്ചുകളെ നശിപ്പിക്കുന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതും പ്രശ്നമാവുന്നു. സസ്യങ്ങളെ പൂർണമായും നശിപ്പിക്കുന്ന ഇവക്ക്​ പ്രകൃതിദത്തമായ ശത്രുക്കളില്ലാത്തതിനാല്‍ ഇവയെ കൃത്യമായി നിയന്ത്രിച്ചില്ല എങ്കില്‍ ജനജീവിതം ദുസ്സഹമാവും.

വര്‍ഷത്തില്‍ 3 -4 തവണ മുട്ടയിടുന്ന ഒരു ഉഭയലിംഗകീടമായ ആഫ്രിക്കന്‍ ഒച്ച് ഒരു തവണ മാത്രം 500 ല്‍ പരം മുട്ടകളിടുന്നതും 11 ദിവസം മുതല്‍ 40 ദിവസം കൊണ്ട് ആ മുട്ടകള്‍ വിരിഞ്ഞ് പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന ഒച്ച് മുട്ടയിടാന്‍ ആരംഭിക്കുന്നത് ഇതിന്റെ വംശവര്‍ദ്ധനവിന്റെ ഭീകരതയെ ആണ്‌ സൂചിപ്പിക്കുന്നത്. പരിസരം ശുചിയാക്കിയിടുന്നതും, പുകയിലയും തുരിശും ചേര്‍ന്ന മിശ്രിതം തളിക്കുന്നതിലൂടെയും ഇവയെ നിയന്ത്രിക്കാമെന്നാണ് വനഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ പറയുന്നത് എങ്കിലും പ്രദേശവാസികള്‍ ഭീതിയിലാണ്‌. ദിവസങ്ങള്‍ കഴിയുന്തോറും ഇവയുടെ ശല്യം വർധിച്ചുവരുന്നത് മൂലം ജനങ്ങളാകെ ആങ്കയിലാണ്.

ആഫ്രിക്കന്‍ ഒച്ചി​ന്റെ വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നും ഇവയുടെ ഉത്ഭവവും വ്യാപനവും തടയുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പിനോടും പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മെമ്പര്‍ സനല്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ഗവ. എൽപി സ്‌കൂളിൽ 2026-27 അധ്യയന വർഷത്തെ എൽപിഎസ്റ്റി താല്‌കാലിക ഒഴിവിലേക്ക് ദിവസവേതന വ്യവസ്‌ഥയിൽ നിയമനം നടത്തുന്നതിന്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‌പര്യമുള്ള അപേക്ഷകർ  അസ്സൽ സർട്ടിഫിക്കറ്റുകളും...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂര്‍ വടക്ക് എന്‍എസ്എസ് കരയോഗത്തിന്റെ ഐശ്വര്യാനഗര്‍ – ഹൈക്കോര്‍ട്ട് കവല കുടുംബയൂണിറ്റിന്റെ യോഗം സംഘടിപ്പിച്ചു. കോതമംഗലം താലൂക്ക് എംഎസ്എസ്എസ് കോഓര്‍ഡിനേറ്റര്‍ മിനി മധു യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ യൂണിയന്‍ പ്രസിഡന്റ്...

ACCIDENT

കോതമംഗലം: തൃക്കാരിയൂര്‍ മുണ്ടുപാലം ജംഗ്ഷന്‌സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് 11 കെ.വി. ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് ജീപ്പിന് മുകളില്‍ പതിച്ചു. കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന്...

CHUTTUVATTOM

കോതമംഗലം : എംജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി പാർവതി. തൃക്കാരിയൂർ സ്വദേശിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന നാരായണൻ നമ്പൂതിരിയുടെ മകളാണ് പാർവ്വതി. മൂവാറ്റുപുഴ എസ് എൻ കോളേജ് ഓഫ്...

SPORTS

കോതമംഗലം : സിങ്കപ്പൂരിൽ നവം 27 മുതൽ ഡിസം :02 വരെ നടക്കുന്ന 16 മത് ഏഷ്യ – പസഫിക്ക് ഷിറ്റോ റിയൂ കരാത്തെ ദൊ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ ഫൈറ്റിങ്ങ് -61...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...

CRIME

കോതമംഗലം : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റില്‍. തൃക്കാരിയൂര്‍ എരമല്ലൂര്‍ വലിയാലിങ്കല്‍ വീട്ടില്‍ അനസ് (അന്‍സാര്‍ 53) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടി ഭാഗത്തുള്ള മണിലൈന്‍ ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂളിലെ പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂൾ കോംപ്ലക്സ് നിർമ്മിച്ചു നൽകണമെന്നും, സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിച്ചു കിട്ടുന്നതിന് വേണ്ട അടിയന്തിര...

error: Content is protected !!