Connect with us

Hi, what are you looking for?

CRIME

കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ട് കിലോ കഞ്ചാവ് പിടികൂടി.

കോതമംഗലം : കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായി തങ്കളം കാക്കനാട് നാലുവരിപ്പാതയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നെല്ലിക്കുഴി സ്വദേശിക്ക് കൊടുക്കുന്നതിനായി കൊണ്ടുവന്ന രണ്ട് കിലോയിൽ അധികം കഞ്ചാവുമായി തൃശൂർ സ്വദേശി എക്സൈസ് പിടിയിൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട്, എങ്ങണ്ടിയൂർ അന്തിക്കാട്ട് വീട്ടിൽ സന്തോഷ് മകൻ മിഥുൻ സന്തോഷ് (26/22) ആണ് കോതമംഗലം എക്സൈസിന്റെ വലയിലായത്. പ്രതി വർഷങ്ങളായി കോതമംഗലത്തിനടുത്ത് താമസിച്ച് കഞ്ചാവ് വിൽപ്പനനടത്തി വരുന്നയാളാണ്.

ആന്ധ്ര ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നേരിട്ട് പോയി ആഡംബര വാഹനങ്ങളിൽ വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്നു കോതമംഗലത്തും പരിസരപ്രദേശങ്ങളിലും ചില്ലറ വില്പന  നടത്തുന്ന
വൻ സംഘത്തെപറ്റിയുള്ള വിവരം പ്രതിയിൽ നിന്നും എക്സൈസിനു ലഭിച്ചു ലഭിച്ചു.

കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ
ജോസ് പ്രതാപ്, പ്രവൻ്റിവ് ഓഫീസർമാരായ നിയാസ് കെ എ, സിദ്ദിഖ് എ ഇ സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു പി വി, നന്ദു എം എം, ബേസിൽ കെ തോമസ് എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...