Connect with us

Hi, what are you looking for?

NEWS

“ദേശപെരുമ”, “മഴത്താളങ്ങൾ മുറുകുമ്പോൾ ” ; സ്വർണ്ണലിപികളിൽ ആലേഖനം ചെയ്യപ്പെട്ട് കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്ക്കൂൾ.

കോതമംഗലം: കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്ക്കൂളിലെ എസ് എസ് എൽ സി പരീക്ഷയിൽ Full A+ നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. അനുമോദന യോഗം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റ യശസ്സ് വാനോളം ഉയർത്തി എറണാകുളം റവന്യൂ ജില്ലയിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയം എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാർത്ഥിനികൾ സ്ക്കൂളിൻ്റെ ചരിത്രത്താളുകളിൽ റെക്കോഡ് വിജയം നേടിയ ഇവരുടെ പേരുകൾ സ്വർണ്ണലിപികളിൽ ആലേഖനം ചെയ്യപ്പെട്ടു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും തന്നെ ചാമ്പ്യൻമാരാകുന്ന ഒരു മാതൃക വിദ്യാലയമാണ് ഇത് എന്നും ഇവിടെ കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യസം ഏറ്റവും മഹത്തരവും മൂല്യാധിഷ്ഠിതവുമാണെന്നും  MLA അഭിപ്രായപ്പെട്ടു. ഈ 280 പെൺകരുത്തുകൾ ലോകത്തിനു തന്നെ മഹത് സംഭാവനകൾ പ്രദാനം ചെയ്യാൻ പര്യാപ്തമാണെന്നും ആശംസിച്ചു.

ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റിസാറാണി സ്വാഗതവും ഡെപ്യൂട്ടി എച്ച് എം സി ജൂലി കൃതജ്ഞതയും പറഞ്ഞു. ലോക്കൽ മാനേജർ സിസ്റ്റർ ഗ്ലോറി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,എഡ്യൂക്കേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്, വാർഡ് കൗൺസിലർ കെ വി തോമസ്,പ്രിൻസിപ്പൽ സിസ്റ്റർ ട്രീസാ ജോസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ച് കോവിഡ് ബോധവത്ക്കരണ ആവിഷ്ക്കാരത്തിന് “ദേശപെരുമ” പുരസക്കാരത്തിന് അർഹനായ ഇവിടുത്തെ എട്ടാംക്ലാസ്സ് വിദ്യാർത്ഥിനി അക്ഷരയുടെ പിതാവ് സിജു പുന്നേക്കാടിനെ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി പൊന്നാടയണിയിച്ച് ആദരിച്ചു.

“മഴത്താളങ്ങൾ മുറുകുമ്പോൾ ” എന്ന കവിത സമാഹാരത്തിൻ്റെ കർത്താവായ ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും മാർ ബേസിൽ സ്ക്കൂളിലെ അധ്യാപികയുമായ ബിന്ദു വർഗീസ് ടീച്ചറിനെ ലോക്കൽ മാനേജർ സിസ്റ്റർ ഗ്ലോറി ആദരിച്ചു. അഹോരാത്രം തങ്ങൾക്കു വേണ്ടി അധ്വാനിച്ച അധ്യാപകർക്കും അനധ്യാപകർക്കും 94 വർഷം പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശിക്കും പ്രത്യേകമായ നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ട് വിദ്യാർത്ഥി പ്രതിനിധി കുമാരി സ്നേഹ പോൾ സംസാരിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

error: Content is protected !!