Connect with us

Hi, what are you looking for?

SPORTS

30 സെക്കൻഡിൽ 63 നക്കിൾ പുഷ് അപ്പ് നേട്ടവുമായി കോതമംഗലം സ്വദേശി.

കോതമംഗലം: നിരന്തരമായ പരിശ്രമം കൊണ്ട് ലോക റെക്കോർഡ് തന്റെ കൈപിടിയിൽ ഒതുക്കിയിരിക്കുകയാണ് റെജി ജോസഫ് എന്ന കോതമംഗലം കാരൻ.30 സെക്കൻഡിൽ ഏറ്റവും കൂടുതൽ നക്കിൾ പുഷ് അപ്പ് എന്ന ലോക റെക്കോർഡ് ആണ് കോതമംഗലം കുറ്റിലിഞ്ഞി ഓലിക്കൽ റെജി ജോസഫ് സ്വന്തമാക്കിയത്. തൃശൂരിൽ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ ഐടി ഡിവിഷൻ മാനേജർ ആണ് റെജി. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലെ വേൾഡ് റെക്കോർഡ് ഓഫ് എക്സലൻസ് എന്ന വിഭാഗത്തിനു കീഴിലാണ് റെജി പുരസ്കാരത്തിനർഹനായത്. 30 സെക്കൻഡിൽ 63 നക്കിൾ പുഷ് അപ്പുകൾ ചെയ്തു. 30 സെക്കൻഡിൽ 62 പുഷ് അപ്പുകൾ എന്ന നിലവിലെ റെക്കോഡാണ് റെജി ഭേദിച്ചത്.

തിളക്കമാർന്ന നേട്ടം കൈവരിച്ച റെജിയെ ജോയ് ആലുക്കാസ് ഗ്രൂപ്പ്‌ എം ഡി ജോയ് ആലുക്ക അഭിനന്ദിച്ചു. കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അക്കൗണ്ടന്റ് ആയ ആൻസി പോൾ ആണ് റെജിയുടെ ഭാര്യ. വിദ്യാർത്ഥികളായ എൽദോസ്, ജോസഫ് എന്നിവർ മക്കളാണ്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...