Connect with us

Hi, what are you looking for?

NEWS

പോലീസ്-ആധുനികവൽക്കരണത്തിന്റെ മുഖങ്ങളും മാധ്യമങ്ങളും : സംവാദം സംഘടിപ്പിച്ചു.

കോതമംഗലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 33-)0 സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പോലീസ് ആധുനിക വൽക്കരണത്തിന്റെ മുഖങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തിനെ ആസ്‌പദമാക്കി നടന്ന സംവാദം പി ഡബ്ല്യൂ ഡി റസ്റ്റ്‌ ഹാളിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. സബ് കമ്മിറ്റി കൺവീനർ എം എം ഉബൈസ് അധ്യക്ഷത വഹിച്ചു.സ്വാഗതം കെ പി ഒ എ ജില്ലാ കമ്മിറ്റി അംഗം ബിനു കെ എൻ സ്വാഗതം പറഞ്ഞു.

കെ പി ഒ എ സംസ്ഥാന ഖജാൻജി കെ എസ് ഔസഫ്,ഊന്നുകൽ സബ് ഇൻസ്‌പെക്ടർ കെ പി സിദ്ധിക്ക്, മാതൃഭൂമി ചീഫ് റിപ്പോർട്ടർ സിറാജ് ഖാസിം , ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഷീദ സലിം, കോതമംഗലം ഇൻസ്‌പെക്ടർ എസ് എച്ച് ഒ ബിജോയ്‌ പി റ്റി എന്നിവർ ചർച്ച നയിച്ചു. കെ പി ഒ എ ജില്ലാ സെക്രട്ടറി ബെന്നി കുര്യാക്കോസ്,കെ പി എ ജില്ലാ സെക്രട്ടറി അജിത്ത് കുമാർ അസോസിയേഷൻ ഭാരവാഹികളായ ജെ ഷാജിമോൻ, ഇ കെ അനിൽ കുമാർ, ഷിയാസ് പി എ എന്നിവർ പങ്കെടുത്തു. കെ പി ഒ എ ജില്ലാ കമ്മിറ്റി അംഗം സജീവ് കെ ഇ നന്ദി പറഞ്ഞു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...