Connect with us

Hi, what are you looking for?

CRIME

വനത്തിലുള്ള കാട്ടരുവിയുടെ സമീപം വലിയ ചീനി മരത്തിന്റെ മറവിലെ വാറ്റ് കേന്ദ്രം തകർത്തു.

കോതമംഗലം: പാലമറ്റം, ചീക്കോട് വനത്തിൽ പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രം എക്സൈസ് സംഘം തകർത്തു. രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും സംയുക്തമായി കുട്ടമ്പുഴ റേഞ്ചിലെ പാലമറ്റം, ചീക്കോട് വനത്തിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് ബാരലിലും കന്നാസിലുമായി സൂക്ഷിച്ചിരുന്ന ചാരായം വാറ്റുന്നതിനുള്ള 255 ലിറ്റർ വാഷ് കണ്ടെടുത്ത് കേസാക്കി. പാലമറ്റത്തു നിന്നും ഉദ്ദേശം ഒരു കിലോമീറ്റർ തെക്ക് മാറി ചീക്കോട് വനത്തിലുള്ള കാട്ടരുവിയുടെ സമീപം വലിയ ചീനി മരത്തിന്റെ മറവിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

പ്രതികളെക്കുറിച്ച് സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ലോക്ക് ഡൗണിനോടനുബന്ധിച്ച് നിരവധി ചാരായ കേസുകളാണ് കുട്ടമ്പുഴ റേഞ്ച് സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും കൂടി കണ്ടെടുത്തിട്ടുള്ളത്. പരിശോധനകൾ തുടരും. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ പി രമേശ് പ്രിവന്റീവ് ഓഫീസർമാരായ സാജൻ പോൾ, എൻ. എ. മനോജ് (ഇൻറലിജൻസ് വിഭാഗം ,എറണാകുളം) സിവിൽ എക്സൈസ് ഓഫീസർ ജറിൻ പി. ജോർജ്ജ്,ശാലു T. A. എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...