Connect with us

Hi, what are you looking for?

CHUTTUVATTOM

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാര ജേതാവായി നെല്ലിക്കുഴി സ്വദേശി.

കോതമംഗലം ; സംസ്ഥാനത്തെ മികച്ച പ്രതിഭകളായ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിപ്രഖ്യാപിച്ച പ്രതിഭ പുരസ്ക്കാരത്തിന് നെല്ലിക്കുഴി സ്വദേശി അര്‍ഹനായി.
നെല്ലിക്കുഴി 8ാം വാര്‍ഡ് സ്വദേശി ആന്‍റണി ജെയിസണ്‍ ആണ് പുരസ്കാര ജേതാവ് .
ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റ് വാങ്ങി.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡിലെ തൊണ്ടിയില്‍ ജെയിസന്‍റേയും ലിസിയുടെ മകനാണ് ആന്‍റണി. തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളേജ് എം ബി ബി എസ് ഫൈനല്‍ വിദ്യാര്‍ത്ഥിയാണ്. ആന്‍റണി പുരസ്കാര ജേതാവായതോടെ നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും അഭിനന്ദന പ്രവാഹമാണിപ്പോള്‍.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...