Connect with us

Hi, what are you looking for?

NEWS

സ്കൂളിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

കോതമംഗലം: ചെറുവട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പരാതി. സ്കൂളിന് അകത്തു കയറിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മാതാവിൻറെ കുടുംബക്കാരാണ് തട്ടിക്കൊണ്ടു പോയത് എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ മാതാവും പിതാവും വിവാഹ ബന്ധം വേർപെടുത്തിയവരാണ്. കുട്ടി പിതാവിന്റെ ഒപ്പമാണ് താമസിച്ചിരുന്നത്. ഇതിന് മുൻപും കുട്ടിയെ സ്കൂളിൽനിന്ന് കടത്തിക്കൊണ്ടു പോകാൻ മാതാവിൻറെ വീട്ടുകാർ ശ്രമിച്ചിരുന്നതായി പറയുന്നു. ഇന്ന് മൂന്ന് മണിയോടുകൂടിയാണ് കുട്ടിയെ സ്കൂളിൽ നിന്നും മാതാവിൻറെ വീട്ടുകാർ തട്ടിക്കൊണ്ട് പോയത്. കാറിൽ രക്ഷപ്പെട്ട ഇവരെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...