Connect with us

Hi, what are you looking for?

CRIME

കോതമംഗലത്ത് അരും കൊല; വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്നു, യുവാവ് ജീവനൊടുക്കി.

 

നെല്ലിക്കുഴി : കോതമംഗലത്ത് ഡെന്റൽ വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു. കൊലക്കു ശേഷം സുഹൃത്ത് ആത്മഹത്യ ചെയ്തു. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജ് അവസാന വർഷ ബി ഡി എസ് വിദ്യാര്‍ത്ഥിനി മാനസയാണ്(24) സുഹൃത്തിന്റെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് രാഗിന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.

കണ്ണൂര്‍ നാറാത്ത് സ്വദേശനിയാണ് മാനസ. രാഗിനും കണ്ണൂര്‍ സ്വദേശിയാണ്. കണ്ണൂർ പാലയാട് രാഹുൽ നിവാസിൽ രഘുത്തമന്റെ മകനാണ് രഖിൽ. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്ത് വെള്ളിയാഴ്ച 3.30 കൂടിയാണ് സംഭവം നടന്നത്. വിദ്യാർത്ഥിനിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം ലഭിക്കുന്നത്. പെൺകുട്ടിയുടെ ചെവിയുടെ പുറകിൽ ആണ് വെടികൊണ്ടിരിക്കുന്നത്. രണ്ട് പേരെയും വെടിയേറ്റ നിലയിൽ ബസേലിയോസ്‌ ആശുപത്രിയിൽ ആണ് കൊണ്ടുവന്നത്.

ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ്‌ സംഭവം. മാനസ കോളേജിനോട് ചേർന്ന ഹോസ്റ്റലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് യുവാവ് എത്തിയത്. രാഗിനെ കണ്ടത് നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോൾ രാഗിൻ ഈ പെൺകുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ചാണ് വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് അറിയുന്നത്. സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഒന്നാം നിലയിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു മനസാ. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

📲 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join. 👇🏻

https://chat.whatsapp.com/JBlOsTZ9DVK6YQu78ouDSr

 

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!