Connect with us

Hi, what are you looking for?

NEWS

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള മുനിസിപ്പൽ തല കർഷക ചന്ത ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

കോതമംഗലം : കോതമംഗലത്ത് ഓണ വിപണികൾ ആരംഭിച്ചു.പന്ത്രണ്ട് വിപണികളാണ് ഈ ഓണത്തിന് പ്രവർത്തനമാരംഭിച്ചത്.മുനിസിപ്പാലിറ്റിയിൽ ചെറിയ പള്ളിത്താഴത്തു നടത്തുന്ന ഓണ വിപണിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനത്തൊട്ടാകെ 2010 ഓണ വിപണികളാണ് ഈ വർഷത്തെ ഓണത്തിനായി ഒരുങ്ങിയത്.കർഷകരുടെ ഉൽപ്പന്നങ്ങൾ പത്തു ശതമാനം വില അധികം നൽകിയാണ് സംഭരിക്കുന്നത്.കൂടാതെ ഹോർട്ടികോർപ്പു വഴിയുള്ള പച്ചക്കറികളും,വട്ടവടയിലെ ശീതകാല പച്ചക്കറികളും എത്തിച്ചിട്ടുണ്ട്.

പൊതു ജനങ്ങൾക്ക് മിതമായ വിലയിൽ ഓണക്കാലത്ത് ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന ഈ സംവിധാനം കർഷകരും ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എം എൽ എ അറിയിച്ചു.ചടങ്ങിൽ കൃഷി ഫീൽഡ് ഓഫീസർ ഇ പി സാജു സ്വാഗതം പറഞ്ഞു.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു പദ്ധതി വിശദീകരിച്ചു.വാർഡ് കൗൺസിലർമാരായ അഡ്വ.ജോസ് വർഗീസ്,ഭാനുമതി രാജു,ഷിബു കുര്യാക്കോസ്,മാർ ബേസിൽ സ്ക്കൂൾ എൻ എസ് എസ് കോ – ഓഡിനേറ്റർ ലിറ്റി മത്തായി,കൃഷി ഉദ്യോഗസ്ഥരായ സുനിൽ എം എസ്,രഞ്ജിത് തോമസ്,ദീപ്തി കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....