Connect with us

Hi, what are you looking for?

CHUTTUVATTOM

കോ​ത​മം​ഗ​ലം മ​ൺ​സൂ​ൺ ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ മണ്‍സൂണ്‍ മാജിക്കിന് തട്ടേക്കാട് മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, പി.എ.എം. ബഷീര്‍, പൊതുപ്രവര്‍ത്തകരായ എ.ടി. പൗലോസ്, മുഹമ്മദ് ഇക്ബാല്‍, എന്‍.സി. ചെറിയാന്‍, എല്‍ദോസ് ബേബി, ശ്രീജിത്ത് ശിവന്‍ എന്നിവര്‍ പങ്കെടുത്തു. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ടൂര്‍ ഡി കോതമംഗലം സൈക്ലത്തണ്‍ ശ്രദ്ധേയമായി.

മഴ അനുഭവത്തിനായി കോതമംഗലത്തേക്ക് വരൂ എന്ന പ്രമേയത്തിലാണ് മണ്‍സൂണ്‍ ഫെസ്റ്റ്. എംഎല്‍എയുടെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് ഫെസ്റ്റിവല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മഴപ്പാട്ട് സന്ധ്യ, ബൈക്ക് റൈഡ്, ഓഫ് റോഡ് ജീപ്പ് ഡ്രൈവ്, ഷൂട്ട് ദി റെയിന്‍, ട്രെക്കിംഗ് ട്രയല്‍, മഴനൃത്ത മത്സരം തുടങ്ങി മഴയും പ്രകൃതിയും പ്രമേയമാക്കിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. നാട്ടുരുചികളുടെ മേളയും നടക്കും.

അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് മാമലക്കണ്ടത്തുനിന്ന് ഓഫ് റോഡ് ജീപ്പ് റൈഡ് ആരംഭിക്കും. ആറിന് രാവിലെ ഏഴിന് ഉരുളന്‍തണ്ണിയില്‍ നിന്ന് ട്രെക്കിംഗ് ട്രയല്‍ നടക്കും. എട്ടിന് വൈകുന്നേരം നാലിന് പ്രധാന വേദിയില്‍ മഴനൃത്ത മത്സരം സംഘടിപ്പിക്കും. ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ കോതമംഗലം ടൂറിസം സര്‍ക്യൂട്ടിലെ വിവിധ കേന്ദ്രങ്ങളിലൂടെ ബൈക്ക് റൈഡ് നടക്കും.മഴനൃത്ത മത്സരത്തില്‍ കോളജ്, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ ടീമുകള്‍ക്ക് പങ്കെടുക്കാം. ട്രെക്കിംഗ്, ബൈക്ക് റൈഡ്, സൈക്കിള്‍ റൈഡ് എന്നിവയ്ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനായി 8589995060 ബന്ധപ്പെടണം. സമാപന സമ്മേളനം ഒമ്പതിന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.

 

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...

CHUTTUVATTOM

കോതമംഗലം: ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുത്തുകുഴി–പരീക്കണ്ണി–തേൻകോട്–ഉപ്പുകുഴി റോഡ് നവീകരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചു. ശബരിമല ഫെസ്റ്റിവൽ 2026–27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്. കുത്തുകുഴി മുതൽ ഉപ്പുകുഴി...

CHUTTUVATTOM

  കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സമ്മേളനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധ പേപ്പർ അവതരണത്തിനുള്ള പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ്...

CHUTTUVATTOM

കോതമംഗലം: കോവിഡ് കാലത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയില്‍നിന്നുള്ള വിവിധ സര്‍വീസുകളുടെ ഉദ്ഘാടനം 21ന് നടക്കും. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന മേഖലകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

CHUTTUVATTOM

ഊന്നുകല്‍: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍പി സ്‌കൂളില്‍ നടത്തി വരുന്ന ബ്രയിനി കിഡ് ക്വിസ് കോമ്പറ്റിഷന്‍ സീസണ്‍ – 5 സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് പ്രാഥമിക...

CHUTTUVATTOM

കോതമംഗലം: ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കീരംപാറ പഞ്ചായത്തിന് പിക്അപ് വാന്‍ വാങ്ങി നല്‍കി. കീരംപാറ പഞ്ചായത്തില്‍ നടന്ന താക്കോല്‍ ദാനവും ഫ്‌ലാഗ് ഓഫ് ചടങ്ങും ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ പോഷന്‍ മാം പദ്ധതി സംഘടിപ്പിച്ചു. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജോയ് പി. ജോസഫ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാരായ സി.എം....

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്‌നിക് കോളേജിന്റെ 17-ാം വാര്‍ഷികം നടത്തി.കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. മാര്‍ തോമ ചെറിയപള്ളി വികാരി ഫാ. സാജു ജോര്‍ജ് അധ്യക്ഷത...

CHUTTUVATTOM

പോത്താനിക്കാട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ആരംഭിക്കുന്ന പ്രശോഭ സീനിയര്‍ സിറ്റിസണ്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ സംഘടിപ്പിക്കുന്ന ആവിർഭവ് 2കെ26 ഇന്റർ സ്കൂൾ ഫെസ്റ്റിന് തുടക്കമായി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ...

error: Content is protected !!