Connect with us

Hi, what are you looking for?

NEWS

നിര്‍ത്തലാക്കിയ കെ.എസ്. ആര്‍.ടി.സി. ബസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലത്ത് സത്യഗ്രഹ സമരം നടത്തി.

കോതമംഗലം : കോതമംഗലം നിയോജ മണ്ഡലത്തിലെ വടാട്ടുപാറ, കുട്ടമ്പുഴ, പിണ്ടിമന, പെരുമണ്ണൂര്‍ , ഉപ്പുകുളം, കൂറ്റംവേലി എന്നീ മേഖലകളിലെ നിര്‍ത്തലാക്കിയ കെ.എസ്. ആര്‍.ടി.സി. ബസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബ്‌ളോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെയിംസ് കോറേമ്പേലിന്റെ നേതൃത്വത്തില്‍ കെ.എസ്.ാര്‍.ടി.സി സ്റ്റാന്‍ഡിന് മുന്നില്‍ അര്‍ദ്ധദിന സത്യഗ്രഹ സമരം നടത്തി.

കോണ്‍ഗ്രസ് മുന്‍സിപ്പല്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സണ്ണി വറുഗീസ് അദ്ധ്യക്ഷനായി. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.സി. ജോര്‍ജ്, റോയി കെ. പോള്‍, ജെസി സാജു, നിസമോള്‍ ഇസ്മായില്‍, ജോമി തെക്കേക്കര, സി.ജെ. എല്‍ദോസ്്,ബിജു വെട്ടിക്കുഴ, എ.സി. രാജശേഖരന്‍, കെ.ഇ. കാസിം, ശശി കുഞ്ഞുമോന്‍, സജി തെക്കേക്കര, മാര്‍ട്ടിന്‍ കീഴേമാടന്‍, മാത്യൂസ് നിരവത്ത്, ഡയാന നോബി, സാലി ഐപ്, ആനീസ് ഫ്രാന്‍സിസ്, ഗോപി മുട്ടത്ത്, ജോസ് തുടുമേല്‍, ബിനോയി പുളിനാട്ട്, ജോയി പനയ്ക്കല്‍, രാജന്‍ ടി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...