Connect with us

Hi, what are you looking for?

NEWS

കോഴിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കൂറ്റൻ പെരുമ്പാമ്പ് പിടിയിൽ.

കോതമംഗലം : കോഴിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കൂറ്റൻ പെരുമ്പാമ്പ് പിടിയിൽ. ഇന്ന് പുലർച്ചെ പരീക്കണ്ണിയിലാണ് സംഭവം.

പരീക്കണ്ണി, കൂറ്റം വേലിയിലെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. കോഴിക്കൂടിനു മുകളിൽ കയറിയിരുന്ന കോഴിയെ പാമ്പ് പിടികൂടുന്നതിനിടെ കോഴികൾ ബഹളം വച്ചപ്പോഴാണ് വീട്ടുകാർ പാമ്പിനെ കണ്ടതു്.

ഉടനെ ഊന്നുകൽ പോലിസിൽ വി വരം അറിയിച്ചു. ഊന്നുകൽ സ്റ്റേഷനിലെ എസ്സ്.ഐ ഷാജു ഫിലിപ്പ്, ജോഷി എന്നിവർ ചേർന്ന് ആവോലിച്ചാലിൽ നിന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗീസിനെ സ്ഥലത്ത് എത്തിക്കുകയായിരുന്നു.

ഇവരെത്തിയപ്പോഴേക്കും ഒരു കോഴിയെ കൊന്നതിനു ശേഷം പാമ്പ് അടുത്ത പറമ്പിലേക്കു ചാടി കാട്ടിനുള്ളിൽ പതുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വർഗീസും, ശിവൻ എന്ന അയൽ വാസയും ചേർന്ന് പാമ്പിനെ ചാക്കിലാക്കി. 12 അടി നീളവും 18 കിലോ തൂക്കവും ഉള്ള പാമ്പിനെ വനം വകുപ്പിന് കൈമാറി.

You May Also Like

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

NEWS

  കോതമംഗലം:പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്ന കോതമംഗലം താലൂക്കിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് UDF വിമതരുടെ പിന്തുണയോടെ LDF ഭരണം പിടിച്ചു. കോൺഗ്രസ് വിമതൻ സിബി മാത്യു വാണ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപെട്ടത്. കോൺഗ്രസിലെ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ 2019 -23 ബാച്ച് ബിടെക്, 2021-223 ബാച്ച് എംടെക് വിദ്യാർത്ഥികളുടെ ഫെയർവെൽ അലുംനി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മാർ തോമ ചെറിയ പള്ളി വികാരി റവ. ഫാ....