Connect with us

Hi, what are you looking for?

CRIME

കവളങ്ങാട് മേഖലകളിലെ പള്ളികളിലും രൂപക്കൂടുകൾക്കും നേരെ ആക്രമണം നടത്തിയയാൾ പോലീസ് പിടിയില്‍.

കോതമംഗലം : ഊന്നുകല്ലിന്‍റെ വിവിധ ഭാഗങ്ങളിൽ പള്ളിക്കും രൂപക്കൂടുകൾക്കും നേരെയുണ്ടായ ആക്രമണത്തിലെ പ്രതി പോലീസ് പിടിയില്‍. നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ വീട്ടിൽ സിജോ (മനോജ് 40 )ആണ് ഊന്നുകൽ പോലീസിന്‍റെ പിടിയിലായത്. കുര്യൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ പള്ളിക്കും രണ്ട് കപ്പേളകൾക്കും നേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സംഭവ സ്ഥലം സന്ദർശിച്ച് അനേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു.

തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇയാൾ രാത്രികാലങ്ങളിൽ ഒറ്റക്ക് കറങ്ങി നടന്ന് പല ദിവസങ്ങളിലായാണ്‌ കൃത്യം നടത്തിയത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ്‌ റിയാസ്, ഇന്‍സ്പെക്ടര്‍ കെ.ജി.ഋഷികേശന്‍ നായര്‍, എ.എസ്.ഐ മാരായ എം.എസ്.ജയന്‍, മനാഫ്, സി.പി.ഒ മാരായ നിയാസുദ്ദീന്‍, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...