Connect with us

Hi, what are you looking for?

NEWS

കോതമംഗലം ജനകീയ കൂട്ടായ്മ; കൊക്കയാറിന് ഒരു കൈത്താങ്ങ്.

കോതമംഗലം : ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊക്കയാറിലെ ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭഷ്യ വസ്തുക്കളുമായി പുറപ്പെട്ട വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കോതമംഗലം MLA ആന്റണി ജോൺ നിർവഹിച്ചു. അഡ്വ. രാജേഷ് രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ PAM ബഷീർ, മുനിസിപ്പൽ ചെയർമാൻ KK ടോമി, പ്രതിപക്ഷ നേതാവ് AG ജോർജ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ KA നൗഷാദ്, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ, KC മാത്യൂസ്, രാജീവ്‌ S നായർ, ടോമി ചെറുകാട്ട് ലോറൻസ് അബ്രഹാം, ബിനോയ്‌ തോമസ് എന്നിവർ പ്രസംഗിച്ചു.

രണ്ട് വാഹനങ്ങളിലായി പച്ചക്കറികൾ, കപ്പ,ബ്രെഡ്, ഏത്തക്കുല,ആപ്പിൾ, ഓറഞ്ച്, മാതളനാരങ്ങ ഉൾപ്പെടെ ഉള്ള പഴവർഗങ്ങൾ ആണ് എത്തിച്ചു നൽകിയത്.കൊക്കയാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രിയ മോഹനനും പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങളും പൊതു പ്രവർത്തകരും ചേർന്ന് കൂട്ടായ്മ ഭാരവാഹികളിൽ നിന്ന് ലോഡുകൾ ഏറ്റുവാങ്ങി വിവിധ ക്യാമ്പുകളിൽ വിതരണം ചെയ്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....