Connect with us

Hi, what are you looking for?

NEWS

ആശങ്കകൾക്ക് നടുവിലും ക്രിസ്തുമസ് വിപണി സജീവമാകുന്നു; പ്രതീക്ഷയോടെ കോതമംഗലത്തെ വ്യാപാരികൾ.

കോതമംഗലം : നാടെങ്ങും വർണ്ണ വിളക്കുകൾ, ഡിസംബറിന്റെ ഈ മഞ്ഞു കാലത്ത് ജിംഗിൾ ബെൽസ്ന്റെ കിലുക്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ക്രിസ്തുമസ് വിപണി ഉണർന്നു കഴിഞ്ഞു. കൊവിഡ് ഒന്നാം തരംഗവും, രണ്ടാം തരംഗവും പിന്നിട്ടു ഇനിയും ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും പ്രതീക്ഷയോടെ ക്രിസ്തുമസ് വിപണി സജീവമാക്കാന്‍ ഒരുങ്ങുകയാണ് വ്യാപാരികള്‍.കോതമംഗലത്തെയും, മുവാറ്റുപുഴയിലെയും, ഹൈറേഞ്ചിലെയും വില്‍പ്പനശാലകളിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി നക്ഷത്രങ്ങളും ക്രിസ്തുമസ് പപ്പാവേഷങ്ങളും അനുബന്ധ വസ്തുക്കളുമെല്ലാം എത്തിച്ച് കഴിഞ്ഞു. വർണ്ണ വിളക്കുകൾ കൊണ്ടും, ക്രിസ്തുമസ് ട്രീ കൾകൊണ്ടും ഷോപ്പിംഗ് മാളുകളും അണിഞ്ഞൊരുങ്ങി. വരും ദിവസങ്ങളില്‍ വില്‍പ്പന കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കോതമംഗലത്തെ വ്യാപാരികള്‍. കഴിഞ്ഞ കുറച്ച് നാളുകളായി കോതമംഗലം ഉൾപ്പെടെയുള്ള ഹൈറേഞ്ചു വ്യാപാരമേഖല വലിയ മാന്ദ്യം നേരിടുന്നുണ്ട്.

പ്രളയ പേമാരിയും കൊവിഡും സമ്മാനിച്ച മാന്ദ്യത്തില്‍ നിന്നും ഇനിയും വ്യാപാരമേഖല മുഴുവനായി കരകയറിയിട്ടില്ല. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളെ പ്രതീക്ഷയോടെയാണ് വ്യാപാരമേഖല ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ രീതിയിലുള്ള വില വ്യത്യാസം വിപണിയില്‍ പ്രകടമാണ്. കേക്കുകള്‍ക്കും നക്ഷത്രങ്ങള്‍ക്കും ക്രിസ്തുമസ് പപ്പാവേഷങ്ങള്‍ക്കും അലങ്കാരബള്‍ബുകള്‍ക്കും ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരശാലകളില്‍ സ്റ്റോക്കുകള്‍ എത്തിച്ചിട്ടുള്ളത്.​ കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് അ​യ​വ് വ​ന്ന ന​ഗ​ര ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്രി​സ്മ​സ് വി​പ​ണി​യി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ചിരിക്കുകയാണ് വ്യാ​പാ​രി​ക​ൾ. ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് ചു​വ​ട് വെ​ച്ച​തോ​ടെ ക്രി​സ്മ​സ് വി​പ​ണിയി​ലും ഈ ​ഉ​ണ​ർ​വ് പ്ര​ക​ട​മാ​ണ്.

ക്രി​സ്മ​സ് ന​ക്ഷ​ത്ര​ങ്ങ​ൾ, അ​ല​ങ്കാ​ര ദീ​പ​ങ്ങ​ൾ, പു​ൽ​ക്കൂ​ട് ഒ​രു​ക്കാ​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ന്നി​വ പൊ​തു​വി​പ​ണി​യി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. പു​തു​മ​യി​ലും വൈ​ജാ​ത്യം പു​ല​ർ​ത്തു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ, അ​ല​ങ്കാ​ര വ​ർ​ണ ദീ​പ​ങ്ങ​ൾ എ​ന്നി​വ വി​പ​ണി വേ​റി​ട്ട​താ​ക്കു​ന്നു. 35 രൂ​പ മു​ത​ൻ 450 രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ വി​പ​ണി​യി​ലു​ണ്ട്. ഡും സ്റ്റാറിന് 350 മുതൽ 400 വരെയാണ് വിപണി വില. ക​ട​ലാ​സ് നി​ർ​മി​ത ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കാ​ണ് വി​ല​ക്കു​റ​വ്. ലെ​ഡ് ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ​യും വി​ല കു​ടു​ത​ൽ.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...