കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ ഇ സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും ചെയ്യുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. ശ്രീരാമവിലാസം ചവളർ സൊസൈറ്റി നാഗഞ്ചേരി ശാഖ വിദ്യാഭ്യാസ സഹായ നിധി വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
ചവളക്കാരൻ സമുദായത്തിൻ്റെ പ്രവർത്തനം സമുഹത്തിനും സമുദായത്തിനും ശ്ലാഘനീയമാണെന്നും പറഞ്ഞു. ഏതൊരു സമുഹത്തിൻ്റെയും വികസനം വിദ്യാഭ്യാസത്തിലൂടെയാണെന്നും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റ്എൻ.കെ അശോകൻ മുഖ്യ പ്രഭാഷണം നടത്തി. പിന്നോക്ക വിഭാഗത്തിൻ്റെ ഗ്രാൻ്റ് തുക പത്ത് ശതമാനം വർദ്ധിപ്പിച്ച നടപടിയിൽ സംസ്ഥന സർക്കാരിനെ അഭിനന്ദിച്ചു.
എസ്.എസ്. എൽ സി.അവാർഡ് ദാനം കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻ്റ് ഉമേഷ് ശിവകുമാർ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി പി.കെ.അനിൽ പഠനോപകരണ വിതരണം നടത്തി. എംഎൽഎ ഷിബു തെക്കുംപുറത്തിൻ്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു. എം എൽ എ, പഞ്ചായത്ത് പ്രസിഡൻ്റ് ഉമേഷ് ശിവകുമാർ എന്നിവരെ ആദരിച്ചു. കരിയർ ഗൈഡൻസ് ക്ലാസ് ഷറോൺ കെ മീരാൻ നയിച്ചു. വിദ്യാഭ്യാസ സഹായ നിധി പ്രസിഡൻ്റ് എം കെ സജീവ് അധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡൻ്റ് ശ്രീജേഷ് ബാലൻ ,സെക്രട്ടറി എം.കെ രാജൻ, വിദ്യാഭ്യാസ സഹായ നിധി സെക്രട്ടറി എം.എസ് രഞ്ചു , എന്നിവർ പ്രസംഗിച്ചു.




















































