Connect with us

Hi, what are you looking for?

CHUTTUVATTOM

കവളങ്ങാട് സഹകരണ ബാങ്ക് നിർമ്മിക്കുന്ന ബഹുനില മന്ദിരം തകർന്ന് വീണ സംഭവത്തിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമെന്ന് ബാങ്ക് അധികൃതർ

കവളങ്ങാട് സഹകരണ ബാങ്ക് നിർമ്മിക്കുന്ന ബഹുനില മന്ദിരം തകർന്ന് വീണ സംഭവത്തിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമെന്ന് ബാങ്ക് അധികൃത.

 

കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്ക് 15.5 കോടി ചിലവിൽ നേര്യമംഗലത്ത് നിർമ്മിക്കുന്ന ബഹുനില മന്ദിരം തകർന്ന് വീണ സംഭവത്തിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമെന്ന് ബാങ്ക് അധികൃതർ.ബാങ്കിനെ തകർക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ഭരണസമിതി.

നേര്യമംഗലത്തെ നിർമ്മാണത്തിലിരുന്ന മൾട്ടി സർവീസ് സെന്റർ കെട്ടിടങ്ങളിൽ ഒന്നിൻ്റെ ഷോ വാൾ മാത്രമാണ് തകർന്നു വീണത്. ഇതുമായി ബന്ധപ്പെട്ട് ബാങ്കിന് സാമ്പത്തിക നഷ്ടം ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും വിജിലൻസ് പരിശോധന നടത്തിയതാണെന്നും ബാങ്ക് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .എല്ലാ നടപടിക്രമങ്ങളും പൂർത്തികരിച്ചാണ്

നേര്യമംഗലത്ത് സ്ഥലം വാങ്ങിയത്.മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. നബാർഡിന്റെ 10 കോടി രൂപ വായ്പക്ക് പുറമെ ബാങ്കിന്റെ പ്രവർത്തന ലാഭത്തിൽ നിന്ന് ആറ് കോടി രൂപ കൂടി കണ്ടെത്തി കെട്ടിട നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് ബാങ്ക് തീരുമാനിച്ചത്. ഇത് പ്രകാരം ഡി.പി.ആർ തയ്യാറാക്കുന്നതിന്ന് സി- സ്വകയർ കൺസൾൻ്റ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി.പ്രോജക്ടിന് കൺസൾട്ടന്റ് ആയി ടെണ്ടർ വഴി ഡി.പി.ആറിന്റെ മൂന്ന് ശതമാനം മാത്രം ക്വാേട്ട് ചെയ്ത ആശ്ര കോഴിക്കോട് എന്ന സ്ഥാപനത്തെ നെഗോഷിയേഷന് ശേഷം തീരുമാനിച്ചു.

നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കുറഞ്ഞ തുകക്ക് ക്വോട്ട് ചെയ്ത മലബാർ കൺസ്ട്രക്ഷൻ എന്ന കമ്പനിക്ക് 15 കോടി 55 ലക്ഷം രൂപക്ക് ടെണ്ടർ നൽകി.ഡി.പി.ആർ. അനുസരിച്ച് 13 കോടി 58 ലക്ഷം രൂപയായി നിശ്ചയിച്ച പദ്ധതിയുടെ തുക 18 ശതമാനം ജി.എസ്.ടി അടക്കം 16 കോടി 2 ലക്ഷത്തി നാല്പത്തി നാലായിരം ആണ് എന്ന് ഇരിക്കെ മലബാർ കൺസ്ട്രക്ഷൻസ് കമ്പനിക്ക് നൽകിയ കരാർ പ്രകാരം ബാങ്കിന് 47 ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടായിട്ടുള്ളത്.

വസ്തുത ഇതായിരിക്കെ ഇപ്പോൾ ബാങ്കിന് എതിരെ രാഷ്ട്രീയ വിരോധത്താൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉയർത്തിയിട്ടുള്ളത്.

2024 ജനുവരിയിൽ നിർമാണം ആരംഭിച്ച മൾട്ടി സർവീസ് സെന്റർ 35,000 സ്‌ക്വയർ ഫീറ്റിലായി ഏഴ് ബിൽഡിങ്ങാണ് നിർമ്മിക്കുന്നത്.നിർമാണത്തിലിരിക്കെ ഇതിൽ 5,226 സ്‌ക്വയർ ഫീറ്റ് വരുന്ന ഒരു ബിൽഡിങ്ങിന്റെ ഷോവാൾ ആണ് 2025 മാർച്ച് 8 ന് തകർന്നു വീണത്. ഇത് സംബന്ധിച്ച് കൺസൾട്ടിങ് കമ്പനിയായ ആശ്ര കോഴിക്കോടിനോടും ,നിർമാണ കമ്പനിയായ മലബാർ കൺസ്ട്രക്ഷൻസിനോടും ഭരണസമിതി വിശദീകരണം ചോദിച്ചു.

തകർച്ചയുടെ കാരണം പരിശോധിക്കുന്നതിന് കുസാറ്റിൻ്റെ സിവിൽ എൻജിനിയറിങ് വിഭാഗത്തെ കൊണ്ട് പരിശോധിപ്പിക്കുന്നതിനും തീരുമാനിച്ചു. ഡിസൈനിംഗിന്റെ പിഴവും മതിയായ ഗുണ നിലവാരമില്ലാത്ത നിർമാണവുമാണ് എന്ന് കുസാറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാങ്ക് കൺസൾട്ടിംഗ് കമ്പനിക്കും നിർമ്മാണ കമ്പനിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി.ആശ്ര കോഴിക്കോടിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ട് കരാറിൽ നിന്നും ഒഴിവാക്കാനും അവർ കൈപ്പറ്റിയ മുഴുവൻ തുകയും തിരിച്ചടക്കുന്നതിന് കത്തു നൽകുകയും ചെയ്തു. മലബാർ കൺസ്ട്രക്ഷൻ കമ്പനിയുടെ സൽപ്പേരിന് കളങ്കം വരുത്തുന്നതായത് കൊണ്ട്

കുസാറ്റ് നിർദ്ദേശിച്ചത് പോലെ പൂർണ്ണമായും തങ്ങളുടെ ചിലവിൽ പണിപൂർത്തീകരിച്ചു നൽകാമെന്ന് ബാങ്കിനെ അറിയിച്ചു.ഇതിനെ തുടർന്ന് കരാറിൽ ഏർപ്പെടുകയും കോതമംഗലം എം.എ എൻജിനീയറിങ് കോളേജ് സിവിൽ എഞ്ചിനീയറിങ് വിഭാഗത്തെ കൊണ്ട് ഒരാ ഘട്ടവും പരിശോധന നടത്തുന്നതിനും ബാങ്ക് വർക്ക് സൈറ്റിൽ ഒരു സ്ഥിരം എൻജിനീയറെ നിയമിച്ച് നിർമ്മാണ പ്രവർത്തികൾ വിലയിരുത്തുന്നതിനും തീരുമാനിച്ച് നിർമ്മാണ പ്രവർത്തികൾ നടന്നു വരികയാണ്. ഇതുവഴി ബാങ്കിന് ഒരു രൂപയുടെ നഷ്ടവും സംഭവിച്ചിട്ടില്ല.മറിച്ചുള്ള പ്രചാരണം സത്യ വിരുദ്ധവും ബാങ്കിനെ മോശപ്പെടുത്താൻ വേണ്ടിയുള്ളതുമാണ്. ചിലർ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് പ്രകാരം വിജിലൻസ് ബാങ്കിൽ വന്ന് രേഖകൾ പരിശോധിക്കുകയും സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ആരോപിക്കുന്നത് പോലെ ബാങ്ക് ഒരു ഘട്ടത്തിലും ഒരു അന്വേഷണത്തെയും തടയിടാൻ ശ്രമിക്കുകയോ ഭയപ്പെടുകയോ ചെയ്തിട്ടില്ല. ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുള്ളതാണെന്ന് പ്രസിഡൻ്റ് യാസർ മുഹമ്മദ്, സെക്രട്ടറി എം.കെ അനീഷ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

You May Also Like

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കല്‍ തരകന്‍ ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഓണാഘോഷത്തോടൊപ്പം ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ പൊന്നാട അണിയിച്ച് എംഎല്‍എയെ സ്വീകരിച്ചു. എംഎല്‍എ ഓണാഘോഷം ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തിരുമേനിപടി പരേതനായ ഇലത്തിക്കമാലിയില്‍ കുമാരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പിണ്ടിമന വീട്ടുവളപ്പില്‍. പരേത കാലാമ്പൂര്‍ തുറുവക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഇ.കെ.പി നായര്‍...

error: Content is protected !!