Connect with us

Hi, what are you looking for?

CHUTTUVATTOM

കാട്ടാനകളെ തടയാൻ കഴിയാതെ ഒടുവിൽ സ്വന്തം വാഴകൾ വെട്ടിമാറ്റി കോതമംഗലത്തെ കർഷകൻ

കോതമംഗലം:  കൃഷിയിടത്തിലേക്ക് പതിവായി എത്തുന്ന കാട്ടാനക്കൂട്ടത്തെ തടയാൻ കഴിയാതെ ഒടുവിൽ സ്വന്തം വാഴകൾ തന്നെ വെട്ടിമാറ്റിയിരിക്കുകയാണ് കോതമംഗലത്തെ ഒരു കർഷകൻ. കോട്ടപ്പടി, കൂവക്കണ്ടം സ്വദേശി മാവറ മനോജാണ് വാഴ തിന്നാനെത്തുന്ന കാട്ടാനക്കൂട്ടം കൊക്കോ കൃഷി നശിപ്പിക്കുന്നത് തടയാൻ തൻ്റെ ഇരുന്നൂറോളം വാഴകൾ വെട്ടിമാറ്റിയത്. ഇന്ന് പുലർച്ചെ യെത്തിയ കാട്ടാനക്കൂട്ടം കുലച്ചതും കുലക്കാത്തതുമായ നൂറോളം വാഴകളാണ് നശിപ്പിച്ചത്. ഒപ്പം നിരവധി കൊക്കോ മരങ്ങളും ചവിട്ടി മെതിച്ചു.

വനാതിർത്തിയോട് ചേർന്നുള്ള തോട്ടത്തിൽ കൊക്കോയും വാഴയും ചേർന്നായിരുന്നു കൃഷി. എന്നാൽ രാത്രിയാകുമ്പോൾ വാഴ തിന്നാനെത്തുന്ന കാട്ടാനക്കൂട്ടം കൊക്കോ മരങ്ങൾ ചവിട്ടിമെതിക്കുകയും വ്യാപക നാശനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നു.വർഷങ്ങളുടെ അധ്വാനഫലമായി വളർത്തിയ കൊക്കോ മരങ്ങളാണ് ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൂടുതലായി നശിച്ചത്. കൊക്കോ കൃഷി സംരക്ഷിക്കാൻ വഴിയില്ലാതായതോടെയാണ് കാട്ടാനകളെ ആകർഷിക്കുന്ന വാഴകൾ തന്നെ വെട്ടിമാറ്റാൻ കർഷകൻ നിർബന്ധിതനായത്.

മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ വനാതിർത്തി മേഖലകളിലെ കർഷകർക്ക് ഫലപ്രദമായ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കൃഷി സംരക്ഷിക്കാനാകാതെ സ്വന്തം വിളകൾ തന്നെ നശിപ്പിക്കേണ്ടി വരുന്ന അവസ്ഥയാണ് പല കർഷകരും നേരിടുന്നത്.കാട്ടാനശല്യത്തിൽ വലയുന്ന കർഷകരുടെ ദുരിതത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് മനോജ് എന്ന ഈ കർഷകൻ.

You May Also Like

CHUTTUVATTOM

കോതമംഗലം: കാർഷികോപകരണങ്ങൾ മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോനാ പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ വനിതാ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ അര്‍ഹരായ വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു.നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും...

CHUTTUVATTOM

കോതമംഗലം: ജൂലൈ 21ന് ലോക ചാന്ദ്രദിനത്തിന് മുന്നോടിയായി നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ 19ന് 2ന് യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കും. 94972 82129.  

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചാ യത്തിലെ താളുംകണ്ടം ഗോത്ര വർഗ ഉന്നതിയിൽ റേഷൻ സാധ നങ്ങൾ എത്തിച്ചു വിതരണം ചെയ്യാൻ ചരക്ക് വാഹനം ഡ്രൈവർ സഹിതം ആവശ്യമു ണ്ട്. താൽപര്യമുള്ളവർ താലൂക്ക് സപ്ലൈ ഓഫിസിൽ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാര്‍മല്‍ കോളേജില്‍ ബികോം, ബിഎസ്‌സി. സൈക്കോളജി, ബിസിഎ, ബിബിഎ, ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ നടത്തുന്നതാണ്. താല്പര്യമുള്ളവര്‍ 17-ന് മുമ്പായി കോളേജ്...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് മൗണ്ട് കാര്‍മ്മല്‍ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കര്‍മ്മല മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. 19ന് സമാപിക്കും. തിരുനാളിന് വികാരി ഫാ. പയസ് മാത്യു കുടകശ്ശേരി കൊടിയേറ്റി. നാളെ വൈകുന്നരം...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറി ആൻ്റ് റീഡിങ് റൂം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ ലൈബ്രറി അംഗങ്ങളുടെ കുട്ടികൾക്കുള്ളഅവാർഡ് വിതരണവും നടത്തി. ജില്ലാ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം നാലാം ദിവസം കരയ്ക്കടുപ്പിച്ചു. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറപ്പുറത്ത് ശനിയാഴ്ചയായിരുന്നു ജഡം കണ്ടെത്തിയത്. പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ ഒഴുക്കും കാരണം ജഡം...

CHUTTUVATTOM

കോതമംഗലം:വാരപ്പെട്ടി മൈലൂർതടത്ത് ജനവാസ മേഖലയിൽ അനധിക്യതമായി ആരംഭിച്ച കള്ള് ഷാപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മൈലൂർ തടത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന കള്ളു ഷാപ്പ് മാറ്റി സ്‌ഥാപിയ്ക്കാൻ ഏഴാം വാർഡിലെ മംഗലത്ത് അയ്യപ്പന്റെ വീട് വാടകക്ക് എടുക്കുകയായിരുന്നു....

CHUTTUVATTOM

കോതമംഗലം: ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നനിലയില്‍. മഴയിലുണ്ടായ കുറവാണ് പ്രശ്നമായിരിക്കുന്നത്. 143.04 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തേക്കാള്‍ 13 മീറ്റര്‍ കുറവാണിത്. 169 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞവര്‍ഷം...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപം രൂപപ്പെട്ട വിശാലമായ പുൽത്തകിടി സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറി. “മിനി സ്വിറ്റ്സർലണ്ട്” എന്ന പേരിലറിയപ്പെടുന്ന ഈ പ്രദേശം സമൂഹമാധ്യമങ്ങളിലും വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്ഭൂതത്താൻകെട്ട് ഡാമിന്റെ റിസർവോയറിന്റെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുക്കിലടിഞ്ഞ കാട്ടാനയുടെ ജഡം മൂന്നാം ദിവസവും കരയ്‌ക്കെത്തിക്കാനായില്ല. ഒരാഴ്ചയിലേറെ പഴക്കമുള്ള ജഡം അഴുകിയവസ്ഥയിലാണ്. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറക്കെട്ടില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ ശനിയാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്....

error: Content is protected !!