Connect with us

Hi, what are you looking for?

CRIME

ആദിവാസി വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പൂയംകൂട്ടി സ്വദേശിക്ക് 83 വര്‍ഷം കഠിനതടവും പിഴയും

മൂവാറ്റുപുഴ: ആദിവാസി വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 83 വര്‍ഷം കഠിനതടവും ഒരുലക്ഷത്തിപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പൂയംകൂട്ടി തലവച്ചപാറ ആദിവാസി ഉന്നതിയിലെ ഷാജി (35 കുഞ്ഞാണ്ടി) യെയാണ് മൂവാറ്റുപുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി ജി മഹേഷ് ശിക്ഷിച്ചത്. പിഴ തുകയില്‍ നിന്ന് ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം.

വിവിധ വകുപ്പ് പ്രകാരം വിധിച്ച ശിക്ഷ പ്രകാരമുള്ള തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന പെണ്‍കുട്ടി 2019ല്‍ വേനല്‍ അവധിക്കാലത്തും സെപ്റ്റംബറില്‍ ഓണം അവധിക്കാലത്തും വീട്ടില്‍ എത്തിയപ്പോള്‍ പല തവണ ഷാജിയുടെ പീഡനത്തിനിരയായി. പെണ്‍കുട്ടിയില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതോടെ സംശയം തോന്നിയ ഹോസ്റ്റല്‍ വാര്‍ഡന്‍ 2020 ഫെബ്രുവരി 20ന് പെണ്‍കുട്ടിയെ ഗവ. ആശുപത്രിയില്‍ എത്തിച്ച് പരിശോധിപ്പിച്ചപ്പോഴാണ് അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്.

തുടര്‍ന്ന്, ഹോസ്റ്റല്‍ അധികൃതര്‍ കുട്ടമ്പുഴ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയിലാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍മാരായ ടി.എ യൂനസ്, ബി അനില്‍, സബ് ഇന്‍സ്പെക്ടര്‍ വി.കെ ശശി കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.എം സൈനബ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. പ്രൊസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ പി.ആര്‍ ജമുന ഹാജരായി.

You May Also Like

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍-കോതമംഗലം റോഡില്‍ സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെപോകുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ...

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ഒട്ടാകെ പ്രത്യേകിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം ടൗണില്‍...

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാമലക്കണ്ടം കൂവപ്പറമ്പില്‍ വിഷ്ണു (36), മാമലക്കണ്ടം കമ്പിയില്‍ വിജയന്‍ (58) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബസ്...

CHUTTUVATTOM

. കോതമംഗലം: കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റും നിയമസഭ സാമാജികനുമായിരുന്ന ഇലഞ്ഞിക്കൽ തരിയത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം കോതമംഗലത്ത് നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയിലെ റബ്ബര്‍ കമ്പനിയില്‍ അതിഥി തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സിബ്‌സാഗര്‍ സപേഖാത്തി സോണാലിപൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഹേമ ഗൊഗൊയയുടെ മകന്‍ പരിഖിത്ത് ഗൊഗൊയ് (27) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്തില്‍ വെളിയേല്‍ച്ചാല്‍ കൂരികുളം ഭാഗത്ത് പെരിയാര്‍വാലിയുടെ ക്യാച്ച്മെന്‍റ് ഏരിയയില്‍ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മരം മുറിച്ച് കടത്തിയതായി പരാതി. കഴിഞ്ഞവര്‍ഷം കടപുഴകി വീണ ആഞ്ഞിലിമരങ്ങൾ മുറിച്ചുകടത്തിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.നൂറ് ഇഞ്ചുവരെ...

error: Content is protected !!