കോതമംഗലം: പല്ലാരിമംഗലത്ത് നിന്നും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയില്‍. കോതമംഗലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എം.പിയുടെ നേതൃത്വത്തില്‍ പുലിക്കുന്നേപടിയില്‍ നടത്തിയ പരിശോധനയില്‍ ആസാം സ്വദേശി ദില്‍ധര്‍ ഹുസൈന്‍ (34) നാണ് 1.200 കിലോഗ്രാം ഉണക്ക കഞ്ചാവുമായി പിടിലായത്.
ആസാമില്‍ നിന്നും എത്തിച്ച കഞ്ചാവ് അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേന വിറ്റഴിക്കുന്നതിനായി എത്തിയപ്പോഴാണ് പ്രദേശവാസികളുടെ സഹായത്തോടുകൂടി പ്രതിയെ പിടികൂടിയത്. പ്രിവന്റിവ് ഓഫീസര്‍മാരായ ലിബു പി. ബി, റസാഖ് കെ.എ, സുനില്‍ പി.എസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ബബീന കെ.എ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഉബൈസ് പി.എം, ബിന്‍സാര്‍ വി.ഐ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.



















































