Connect with us

Hi, what are you looking for?

CHUTTUVATTOM

ആലുവ-മൂ​ന്നാ​ർ​ ​രാ​ജ​പാത പ്ര​തീ​ക്ഷ​യിൽ മ​ല​യോ​ര​ ​ജ​നത

കോതമംഗലം: സംസ്ഥാനത്തെ ഭരണമാറ്റം ഓള്‍ഡ് ആലുവ- മൂന്നാര്‍ രാജപാതയുടെ ശാപമോക്ഷത്തിന് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ഇടമലക്കുടിയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള മലയോര ജനത. രാജഭരണകാലം മുതല്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡില്‍ വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ പ്രദേശവാസികള്‍ വര്‍ഷങ്ങളായി പോരാട്ടത്തിലാണ്. കോതമംഗലത്തും ദേവികുളത്തും കോണ്‍ഗ്രസ് എം.എല്‍.എമാരായതും കോണ്‍ഗ്രസിന് അനുകൂല നിലപാടുള്ളതുമാണ് പ്രതീക്ഷയ്ക്ക് പിന്നില്‍

കോതമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള 76.5 കിലോമീറ്ററില്‍ 26 കിലോമീറ്റര്‍ വന്യജീവി സങ്കേതത്തിലാണെന്നും ഇതുവഴി പൊതുഗതാഗതം അനുവദിക്കാനാവില്ലെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. രാജ്യത്ത് നൂറുകണക്കിന് വന്യജീവി സങ്കേതങ്ങളിലൂടെ ദേശീയപാത ഉള്‍പ്പെടെ കടന്നുപോകുമ്പോഴും ഇവിടെ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ വാദം. ഭൂമി വനംവകുപ്പിന്റേതാണെങ്കിലും റോഡ് പൊതുമരാമത്ത് വകുപ്പിന്റേതാണ്.

1919 മേയ് 29ന് തിരുവിതാംകൂര്‍ സര്‍ക്കാരാണ് കോതമഗലം-മൂന്നാര്‍ രാജപാത വെസ്റ്റേണ്‍ ഔട്ട്‌ലറ്റ് റോഡ്, അഥവാ ഹൈറേഞ്ച് റോഡ് എന്ന പേരില്‍ തുറന്നുകൊടുത്തത്. പിന്നീട് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റേതായി. 1924ലെ മഹാപ്രളയത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടപ്പോഴാണ് ഇപ്പോഴത്തെ അടിമാലി വഴിയുള്ള പുതിയ റോഡ് നിര്‍മ്മിച്ചത്.വീതി കുറഞ്ഞതും ചെങ്കുത്തായ കയറ്റവും കൊടുംവളവുകളുമുള്ള ഈ റോഡില്‍ മഴക്കാലത്ത് മണ്ണിടിച്ചിലും അപകടങ്ങളും പതിവായതോടെയാണ് പഴയ രാജപാത പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കാർഷികോപകരണങ്ങൾ മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോനാ പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ വനിതാ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ അര്‍ഹരായ വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു.നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും...

CHUTTUVATTOM

കോതമംഗലം: ജൂലൈ 21ന് ലോക ചാന്ദ്രദിനത്തിന് മുന്നോടിയായി നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ 19ന് 2ന് യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കും. 94972 82129.  

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചാ യത്തിലെ താളുംകണ്ടം ഗോത്ര വർഗ ഉന്നതിയിൽ റേഷൻ സാധ നങ്ങൾ എത്തിച്ചു വിതരണം ചെയ്യാൻ ചരക്ക് വാഹനം ഡ്രൈവർ സഹിതം ആവശ്യമു ണ്ട്. താൽപര്യമുള്ളവർ താലൂക്ക് സപ്ലൈ ഓഫിസിൽ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാര്‍മല്‍ കോളേജില്‍ ബികോം, ബിഎസ്‌സി. സൈക്കോളജി, ബിസിഎ, ബിബിഎ, ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ നടത്തുന്നതാണ്. താല്പര്യമുള്ളവര്‍ 17-ന് മുമ്പായി കോളേജ്...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് മൗണ്ട് കാര്‍മ്മല്‍ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കര്‍മ്മല മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. 19ന് സമാപിക്കും. തിരുനാളിന് വികാരി ഫാ. പയസ് മാത്യു കുടകശ്ശേരി കൊടിയേറ്റി. നാളെ വൈകുന്നരം...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറി ആൻ്റ് റീഡിങ് റൂം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ ലൈബ്രറി അംഗങ്ങളുടെ കുട്ടികൾക്കുള്ളഅവാർഡ് വിതരണവും നടത്തി. ജില്ലാ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം നാലാം ദിവസം കരയ്ക്കടുപ്പിച്ചു. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറപ്പുറത്ത് ശനിയാഴ്ചയായിരുന്നു ജഡം കണ്ടെത്തിയത്. പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ ഒഴുക്കും കാരണം ജഡം...

CHUTTUVATTOM

കോതമംഗലം:വാരപ്പെട്ടി മൈലൂർതടത്ത് ജനവാസ മേഖലയിൽ അനധിക്യതമായി ആരംഭിച്ച കള്ള് ഷാപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മൈലൂർ തടത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന കള്ളു ഷാപ്പ് മാറ്റി സ്‌ഥാപിയ്ക്കാൻ ഏഴാം വാർഡിലെ മംഗലത്ത് അയ്യപ്പന്റെ വീട് വാടകക്ക് എടുക്കുകയായിരുന്നു....

CHUTTUVATTOM

കോതമംഗലം: ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നനിലയില്‍. മഴയിലുണ്ടായ കുറവാണ് പ്രശ്നമായിരിക്കുന്നത്. 143.04 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തേക്കാള്‍ 13 മീറ്റര്‍ കുറവാണിത്. 169 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞവര്‍ഷം...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപം രൂപപ്പെട്ട വിശാലമായ പുൽത്തകിടി സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറി. “മിനി സ്വിറ്റ്സർലണ്ട്” എന്ന പേരിലറിയപ്പെടുന്ന ഈ പ്രദേശം സമൂഹമാധ്യമങ്ങളിലും വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്ഭൂതത്താൻകെട്ട് ഡാമിന്റെ റിസർവോയറിന്റെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുക്കിലടിഞ്ഞ കാട്ടാനയുടെ ജഡം മൂന്നാം ദിവസവും കരയ്‌ക്കെത്തിക്കാനായില്ല. ഒരാഴ്ചയിലേറെ പഴക്കമുള്ള ജഡം അഴുകിയവസ്ഥയിലാണ്. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറക്കെട്ടില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ ശനിയാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്....

error: Content is protected !!