Connect with us

Hi, what are you looking for?

CHUTTUVATTOM

കവര്‍ച്ച കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പെരുമ്പാവൂര്‍: കവര്‍ച്ച കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറംപിള്ളി മുടിക്കല്‍ തുകലില്‍ ഉവൈസ് (40)നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച്ച, മോഷണം, തട്ടിക്കൊണ്ട് പോകല്‍, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം ബംഗാള്‍ സ്വദേശിയുടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുക്കുവാന്‍ ശ്രമിച്ചും, ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്തതിന് പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി.

പെരുമ്പാവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എല്‍ അനില്‍ കുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ജോജോ ജോര്‍ജ്ജ്, ജോബി ജോര്‍ജ്ജ്, എസ്.എല്‍ അര്‍ജ്ജുന്‍, അസി. സബ്ബ് ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍ സുധീര്‍, എം.ബി സുബൈര്‍, സിവില്‍ പോലീസ് ഓഫീസര്‍ എ.കെ നജ്മി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

You May Also Like

NEWS

കോതമംഗലം: ചെറുവട്ടൂരിൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണം കവർന്നു.ചെറുവട്ടൂർ പള്ളിപ്പടിമോനിക്കാട്ടിൽ ഷെബീറിൻ്റെ വീട്ടിലാണ്കവർച്ച നടന്നത്. ഹൃദ്രോഗിയായ ഷെബീറിൻ്റെ പിതാവ് ഹമീദനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടുകാരെല്ലാവരും ചൊവ്വാഴച രാത്രി...

CHUTTUVATTOM

കോതമംഗലം: തെളിവെടുപ്പ് പൂർത്തിയാക്കി കോതമംഗലം കോടതിയിൽ ഹാജരാക്കിയ അർജുൻ ആയങ്കിയെ തലശ്ശേരിക്ക് തിരികെ കൊണ്ടുപോയി. കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒ മാരെ ഭീഷണിപ്പെടുത്തിയ കേസിൽ വെളളിയാഴ്ച കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ആയങ്കിയെ...

CHUTTUVATTOM

കോതമംഗലം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് തെളിവെടുപ്പിനായി ആയങ്കിയെ കടവന്ത്രയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുന്നേക്കാട് റിസോർട്ടിൽ...

CHUTTUVATTOM

കോതമംഗലം: വിവിധ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലായ പ്രതി അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡിയില്‍...

CHUTTUVATTOM

കോതമംഗലം: പോലീസ് കണ്ണൂരിൽ നിന്നെത്തിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതമംഗലം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവിടത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കോതമംഗലം...

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ലാന്‍ഡ് റവന്യൂ തഹസില്‍ദാറിനെയും ഏജന്റുമാരെയും റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി, രണ്ട് ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ്...

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം: പൂയംകുട്ടി മണികണ്ടന്‍ചാലില്‍ 45 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍.മണികണ്ടന്‍ചാല്‍ ചാലില്‍ ജിന്‍സ് ഏലിയാസ് (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.സാദിഖ്, കുട്ടമ്പുഴ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം കോടതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചു.കഴിഞ്ഞ മെയ്മാസം മൂന്നിനാണ് കോതമംഗലം പുന്നേക്കാടുള്ള ഹോം സ്റ്റേയില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയേയും സംഘത്തേയും കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍...

CHUTTUVATTOM

കോതമംഗലം: പാലമറ്റം മഹാദേവ-നരസിംഹസ്വാമിക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫീസ് മുറി കുത്തിതുറന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിലമതിക്കുന്ന വിളക്കുകളും ഓട്ടുരുളികളും മോഷ്ടിച്ചു. ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച ദീപസ്തംഭം ഉള്‍പ്പെടെ വലിയ 8 വിളക്കുകളും 6...

CHUTTUVATTOM

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. തങ്കളം ജവഹര്‍ കോളനി കരോട്ടുപുത്തന്‍പുര മുഹമ്മദ് മുനീര്‍ (സെബാട്ടി -32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

CHUTTUVATTOM

കോതമംഗലം: പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കി അഭിഭാഷകയുടെ ഫ്‌ലാറ്റിലേക്കെത്തിയ ഓട്ടോയുടെ...

error: Content is protected !!