കുട്ടമ്പുഴ: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംബ്ലാശേരി ആദിവാസി കോളനിയില്‍ നടത്തുന്ന പരമ്പരാഗത ധാന്യ കൃഷി പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയില്‍ കൃഷി അഭിവൃദ്ധി പ്പെടുത്തി കാര്‍ഷിക ആദായം വര്‍ദ്ധിപ്പിക്കുക, പരമ്പരാഗത ധാന്യ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2021- 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇളംബ്ലശേരിയിലെ 6 ഏക്കര്‍ പാടത്ത് നെല്‍കൃഷി ചെയ്ത് കൊണ്ട് തുടക്കം കുറിച്ചു. മറ്റ് ആദിവാസി മേഖലയിലും പദ്ധതി നടപ്പാക്കും.
ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.എ. സിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേല്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി, വാര്‍ഡ് മെമ്പര്‍ ശ്രീജ ബിജു, അരുണ്‍ ചന്ദ്രന്, കൃഷി അസിസ്റ്റന്റ് ടി.എന്‍. മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.