കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റയ്ൻ സൗകര്യം ഒരുക്കുന്നതിനായി കോതമംഗലം മണ്ഡലത്തിൽ സജ്ജമാക്കിയ 3 ക്വാറൻ്റയിൻ കേന്ദ്രങ്ങളിലായി നിലവിലുള്ളത് 164 പേർ. തമിഴ്നാട്,കർണ്ണാടക,ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമെത്തിയവരാണിവർ.
മാർ ബസേലിയോസ് ദന്തൽ കോളേജ് നെല്ലിക്കുഴിയിൽ 35 പുരുഷന്മാരും 12 വനിതകളും ഉൾപ്പെടെ 47 പേരും,സെൻ്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജ് ചേലാട് 36 പുരുഷന്മാരും 25 വനിതകളും ഉൾപ്പെടെ 61 പേർ, ഇന്ദിരഗാന്ധി ദന്തൽ കോളേജ് നെല്ലിക്കുഴി 35 പുരുഷന്മാരും 21 വനിതകളും ഉൾപ്പെടെ 56 പേർ എന്നിങ്ങനെ 164 പേരാണ് കോതമംഗലത്തെ മൂന്ന് ക്വാറന്റയ്ൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ളതെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.
ഫോട്ടോ കടപ്പാട് : കോതമംഗലം വാർത്ത ലൈബ്രറി