Connect with us

Hi, what are you looking for?

CRIME

അഞ്ചു വയസുകാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി പിടിയിൽ

കോതമംഗലം : ബാലികയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി പോലീസ് പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ കോതമംഗലം പോലീസ് ഉത്തർപ്രദേശിൽ നിന്നാണ് പിടികൂടിയത്. കോതമംഗലത്തിന് സമീപം വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ അഞ്ചു വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിലെ സഹരൻപൂർ സ്വദേശി ഷദാബ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

കുറ്റകൃത്യത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിൽ മുങ്ങി നടന്ന പ്രതിയെ കോതമംഗലം പോലീസ് ഉത്തർപ്രദേശിൽ എത്തിയാണ് പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഇൻസ്പെക്ടർ അനീഷ് ജോയി, മാഹിൻ സലിം ,മുജീബ്, രഘുനാഥ്, നിജാസ്, കുഞ്ഞുമോൻ, നിയാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...