Connect with us

Hi, what are you looking for?

NEWS

ദേശീയപാതയിലെ കുഴികളിൽ തെങ്ങിൻ തൈ നട്ട് ജനകീയ പ്രതിഷേധം.

കോതമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ ടാറിംഗ് പൊളിഞ്ഞ് കുഴികളിൽ വാഹനങ്ങൾ പതിച്ചും നിയന്ത്രണം വിട്ടു നിരവധി അപകടങ്ങൾ തുടർക്കഥ. ദേശീയപാതയിലെ കുഴികളിൽ തെങ്ങിൻതൈ നട്ട് ഊന്നുകൽവെള്ളാമ കുത്തിൽ ജനകീയ പ്രതിഷേധം നടത്തി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പുതിയ ടാറിംഗ് നടത്തിയിട്ട് 4 മാസം മാത്രമേ ആയിട്ടുള്ളു. റബ്ബറൈസ്സടും ഗ്യാരന്റി ടാറിങ്ങുമാണ് നടത്തെണ്ടത്. എന്നാൽ ഗുണനിലവാരമില്ലാത്തതും വേണ്ടത്ര മിശ്രിതമില്ലാത്തതുമാണ് കോതമംഗലം മുതൽ നേര്യമംഗലം വരെയുള്ള ദേശീയ പാതയിലെ ടാറിംഗ് കുറഞ്ഞ നാളുകൾക്കുള്ളിൽ തകർന്ന് അപകട കുഴിക രൂപപ്പെടുന്നതിന് കാരണമായതെന്ന് സമരക്കാർ ആരോപിക്കുന്നു. നിരവധി വാഹനങ്ങൾ ദിനംപ്രതി കുഴികളിൽ വീണ് യാത്രക്കാരുൾപ്പെടെയുള്ളവർക്ക് പരിക്കുകൾ പറ്റുന്നത് നിത്യസംഭവമാണ്. ഇന്ന് കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലെ തേനിയിലേക്ക് ചരക്കുമായി പോയ വാഹനം കുഴിൽ ചാടാതെ വെട്ടിച്ചതു മൂലം സമീപ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിൻഭാഗത്തിടിച്ച് കാർ ഭാഗികമായി തകർന്നു.ഭാഗ്യം കൊണ്ട് ആളപായം ഒഴിവായി.

ഊന്നുകൽ ജനകീയ കൂട്ടായ്മ നടത്തിയ പ്രതിഷേധ സമരം എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. സമരത്തിൽ ഷംസ് മുളമ്പേൽ, ഷിജു വെള്ളിപ്പന, ജോമോൻ ഏലിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. സമരത്തെ തുടർന്ന് ഊന്നുകൽ പോലീസ് സ്ഥലത്തെത്തുകയും സമരക്കാരും റോഡ് കരാറുകാരനുമായി സംസാരിച്ച് റോഡിന്റെ അപാകതകൾ പരിഹരിക്കാൻ നടപടി തുടങ്ങി

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...