കോതമംഗലം : കോതമംഗലം കന്നി 20 പെരുന്നാൾ നേർച്ച സദ്യക്കുള്ള ഉൽപ്പന്ന ശേഖരണം കലവറ നിറയ്ക്കൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഷിബു തെക്കുംപുറം എംഎൽഎ, മുൻസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജന പ്രതിനിധികൾ, വികാരി ഫാ. സാജു കുരിക്കപിള്ളിൽ, സഹവികാരിമാരായ
ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. നോബി വെട്ടിച്ചിറ, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്സിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിങ്ങ് കമ്മറ്റിയഗംങ്ങളായ കെ.കെ. ജോസഫ്, ബേബി ആഞ്ഞിലി വേലി, സലിം ചെറിയാൻ, ഡോ. റോയ് എം. ജോർജ്, എബി ചേലാട്ട്, ഏലിയാസ് വർഗീസ്, മാനേജിങ് കമ്മിറ്റിയഗംങ്ങൾ എന്നിവർ നേതൃത്വം നൽകി.
കന്നി 20 പെരുന്നാൾ വിളവെടുപ്പിന്റെയും കൂടെ പെരുന്നാളായിട്ട് പണ്ട് കാലങ്ങളിൽ അറിയപ്പെട്ടിരുന്നു. അതിൻ്റെ ഓർമ്മക്കായി നാനാ ജാതി മതസ്ഥരായ ആളുകൾ വഴിപാടായി ഫലമൂലാദികൾ സമർപ്പിച്ചു.
പെരുന്നാൾ പ്രമാണിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി , പ്രൈവറ്റ് ബസുകളും സ്പെഷ്യൽ സർവീസ് നടത്തും.
കോതമംഗലത്ത് ക്രമീകരണം വെള്ളിയാഴ്ച
കന്നി 20 പെരുന്നാളിനോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാൻ കോതമംഗലം നഗരത്തിൽ പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഉച്ചയ്ക്ക് 2 മുതൽ പിറ്റേന്ന്വകിട്ട് 4 വരെ പ്രധാന റോഡിൽ പി.ഒ ജംഗ്ഷൻ മുതൽകോഴിപ്പിള്ളി ജംഗ്ഷൻ വരെ ഇരുവശത്തേക്കും വാഹന ഗതാഗതവും റോഡ് സൈഡിലുള്ള പാർക്കിംഗും നിരോധിച്ചിട്ടുണ്ട്.
പെരുമ്പാവൂർ ഭാഗത്തു നിന്നും കോതമംഗലം ഭാഗത്തേക്കുളള വാഹനങ്ങള്ഴൾ നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഗ്രീന്ഴവാലി സ്കൂൾ- തങ്കളം റോഡ് വഴി തങ്കളം ജംഗ്ഷനിൽ എത്തുന്നതിനു മുന്ഴൻപായി തങ്കളം സൺണ്ടേസ്ക്കൂളിന് സമീപമുള്ള ആലുംമാവ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് പ്രവേശിച്ച് തങ്കളം ആലുംമാവ്- ഐ എം എ റോഡ് വഴി ബൈപാസ്സ് റോഡിൽ പ്രവേശിച്ച് മലയിന്ഴൻകീഴ് ജംഗ്ഷനിൽല് നിന്നും വലത്തോട്ട് തിരിഞ്ഞ് ഹൈറേഞ്ച് ഭാഗത്തേക്ക് പോകണം.
ഹൈറേഞ്ച് ഭാഗത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്കുളള വാഹനങ്ങള്ഴൾ കോഴിപ്പിള്ളി – തങ്കളം ന്യൂ ബൈപ്പാസ് റോഡ് വഴി തങ്കളം ജംഗ്ഷനില്ഴൽ എത്തി എ.എം റോഡ് ക്രോസ്സ് ചെയ്ത് നേരെ കല ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുവ്വാറ്റുപുഴ ഭാഗത്തേക്ക് പോകണം
പെരുമ്പാവൂർ ഭാഗത്തു നിന്നും ഹൈറേഞ്ച്, ഭൂതത്താന്ഴൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തങ്കളം ബൈപാസ് ജംഗ്ഷനില്ഴൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തങ്കളം -മലയിന്ഴകീഴ് ബൈപ്പാസ് റോഡു വഴി പോകണം.
മൂവാറ്റുപുഴ ഭാഗത്തു നിന്നും ഹൈറേഞ്ച്, ഭൂതത്താൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ൾവിമലഗിരി ജംഗ്ഷനില്ഴൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തങ്കളം – വിമലഗിരി റോഡു വഴി തങ്കളം ബൈപാസ് ജംഗ്ഷനിൽ എത്തി എ.എം റോഡ്ക്രോസ് ചെയ്ത് നേരെ തങ്കളം – മലയിന്ഴകീഴ് ബൈപ്പാസ് റോഡു വഴി പോകേണ്ടതാണ്.
മുവ്വാറ്റുപുഴയിൽല് നിന്നും ഹൈറേഞ്ച് ഭാഗത്തേക്കും തിരിച്ചുമുള്ള ദീർഘദൂര യാത്ര വാഹനങ്ങൾ പുതുപ്പാടി -വാരപ്പെട്ടി – അടിവാട് – ഊന്നുകൽ റോഡിൽ കൂടി പോകേണ്ടതാണ്.
പോത്താനിക്കാട് നിന്നും മുവ്വാറ്റുപുഴ ഭാഗത്തേക്കും തിരിച്ചും പോകുന്ന ഹെവി വാഹനങ്ങളൾ ഒഴികെയുള്ള വാഹനങ്ങൾള വാട്ടർ അതോറിറ്റി – എം.എ കോളേജ് റോഡിലൂടെ പോകേണ്ടതാണ്
ഹൈറേഞ്ച്, ചേലാട് ഭാഗത്തു നിന്നും കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന കെ. എസ് ആർ ടി സി, പ്രൈവറ്റ് ബസ്സുകൾ അരമനപ്പടി ബൈപ്പാസ് ജംഗ്ഷനിൽ ആളെ ഇറക്കി ബൈപ്പാസ് റോഡിൻ്റെ കിഴക്കു ഭാഗത്ത് പാര്ഴർക്ക് ചെയ്യേണ്ടതും പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ കോഴിപ്പിള്ളി – തങ്കളം ബൈപ്പാസ് റോഡു വഴി പോകേണ്ടതുമാണ്.
പെരുമ്പാവൂർ ഭാഗത്തു നിന്നും കോതമംഗലത്ത് ഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന കെഎസ്ആർടിസി ബസുകൾ നങ്ങേലിപ്പടിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തങ്കളം കാക്കനാട് നാലുവരി പാത – കല ജംഗ്ഷൻ വഴി ഡിപ്പോയിലെക്ക് പോകണം.





















































