Connect with us

Hi, what are you looking for?

CRIME

വാരപ്പെട്ടി സംഗമം കവല ഭാഗത്തു നിന്നും കഞ്ചാവുമായി മുളവൂർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.

കോതമംഗലം: കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിൻ്റെ നേതൃത്വത്തിൽ കോതമംഗലം എക്സൈസ് റെയിഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ കറുകടം – വാരപ്പെട്ടി റോഡിൽ സംഗമം കവല ഭാഗത്തു നിന്നും വിൽപനക്കായി കരുതിയിരുന്ന 100 ഗ്രാം കഞ്ചാവുമായി മുളവൂർ കളരിക്കൽ ഹാരിസ് (31 വയസ്സ്) ആണ് പിടിയിലായത്.

കഞ്ചാവ് ഉപയോഗിച്ചിട്ടിരുന്ന പ്രതി എക്സൈസുകാരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചതിനെ തുടർന്ന് സാഹസികമായി മൽപ്പിടുത്തത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പുതുപ്പാടി മുളവൂർ കവലയിൽ ബേക്കറി നടത്തിക്കൊണ്ടിരുന്ന പ്രതി കടയുടെ മറവിൽ പ്രധാനമായും മുവ്വാറ്റുപുഴ കോതമംഗലം ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് വിൽപന നടത്തിയിരുന്നത്.

രഹസ്യവിവരത്തെ തുടർന്ന് പ്രസ്തുത പ്രദേശം കുറച്ചു നാളുകളായി എക്സൈസ് ഷാഡോ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ഓഫീസർ അജി അഗസ്റ്റിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി.ലിബു, കെ.എ.റസാഖ്, സി.എം.നവാസ് എന്നിവരും ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...