കോതമംഗലം: കേരള ലോട്ടറി അന്യസംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത് നിരോധിക്കുക അതുവഴി ലോട്ടറിയുടെ ക്ഷാമം പരിഹരിക്കുക സമ്മാന ഘടനയ്ക്ക് മാറ്റം വരുത്തുക ലോട്ടറിയുടെ പുറകിൽ ഏജൻസിയുടെ സീൽ വയ്ക്കേണ്ട എന്ന തീരുമാനം പിൻവലിക്കുക ലോട്ടറി നിരോധിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ ലോട്ടറി വിൽക്കാനുള്ള നിയമഭേദഗതി റദ്ദാക്കുക ലോട്ടറി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുക
കേരള ലോട്ടറി ഏജന്റ്സ്& സെല്ലേഴ്സ് അസോസിയേഷൻ കോതമംഗലം നിയോജകമണ്ഡലം പ്രവർത്തകയോഗം സർക്കാരിനോടും ലോട്ടറി വകുപ്പിനോടും ധനകാര്യ വകുപ്പിനോടും ആവശ്യപ്പെട്ടു.
ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന ലോട്ടറി തൊഴിലാളികൾക്ക് യാതൊരുവിധ പരിഗണനയും സഹായവും കിട്ടുന്നില്ല എന്ന യോഗം വിലയിരുത്തുന്നു.
സെക്രട്ടറിയേറ്റ് പഠിക്കൽ ഫെബ്രുവരി 12 വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന ധർണ വിജയിപ്പിക്കാൻ എല്ലാ തൊഴിലാളികളും പങ്കെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യൂണിയന്റെ കോതമ നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് ആലപ്പാട്ട് അധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ് ജെയിംസ് ആദായി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് താനാത്ത് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ശശി കുഞ്ഞുമോൻ,ആന്റണി അഗസ്റ്റിൻ കോട്ടപ്പടി, സിമി കെ എ വടാട്ടുപാറ അമ്പിളി സുകു,ലാലു വർഗീസ്,കെ ബിനോയ് തങ്കളം കൃഷ്ണകുമാർ പടിപ്പുര എന്നിവർ പ്രസംഗിച്ചു
