കോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം നടത്തി. ഡിവിഷന്‍ അംഗം പി.എ.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീര്‍ അധ്യക്ഷത വഹിച്ചു. ജോമി തെക്കേക്കര, അജീബ് ഇരമല്ലൂര്‍, അസീസ് മാമോളം, ഫൗസിയ ഷിയാസ്, രാഹുല്‍ തങ്കപ്പന്‍, നൗഫല്‍ കാപ്പുചാലില്‍, യൂസഫ്, ഹെഡ്മിസ്ട്രസ് കെ.വി.സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.






















































