Connect with us

Hi, what are you looking for?

CHUTTUVATTOM

ഹൃദയത്തിൽ നിന്നൊരു കൂട് ; മൂന്നാമത് ഭവനത്തിന് ശിലയിട്ടു

പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നടപ്പിലാക്കുന്ന ഹൃദയത്തിൽ നിന്നൊരു കൂട് പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ കല്ലിടൽ കർമ്മം ബെന്നി ബെഹന്നാൻ എം.പിയും ഇറാം ഗ്രൂപ്പ് വൈസ് പ്രസിഡന്റ് പൗലോസ് തേപ്പാലയും ചേർന്ന് നിർവഹിച്ചു. വെങ്ങോല സ്വദേശിയായ പൗലോസ് തേപ്പാല സ്പോൺസർ ചെയ്യുന്ന ഈ ഭവനം വേങ്ങൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പാലക്കാട്ടുചിറ എസ്.സി കോളനിയിലെ ചിറങ്ങറരമോളം പി. മുരുകനാണ് നിർമ്മിച്ചു നൽകുന്നത്. 417 ചതുരശ്രയടി ചുറ്റളവിലാണ് ഭവന നിർമ്മാണം.

എൽദോസ് കുന്നപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒ. ദേവസ്സി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി, റവ. ഫാ. വർഗീസ് മണ്ണാറുപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ഷീബ ചാക്കപ്പൻ, ബിജു എം. ജേക്കബ്ബ്, ഒ.സി കുര്യാക്കോസ്, റോയി വർഗീസ്, എൽദോ ചെറിയാൻ, എൽദോ കെ. ചെറിയാൻ, വേങ്ങൂർ ദുർഗ്ഗാ ദേവി ക്ഷേത്ര സമിതി പ്രസിഡന്റ് എം.ആർ സുരേന്ദ്രൻ, സെക്രട്ടറി പി. വിജയൻ എന്നിവർ പ്രസംഗിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...