കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30 ചൊവ്വ രാവിലെ 10 മണിക്ക് എം. എ. കോളേജ് അസോസിയേഷൻ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക് 0485-2822378





















































