Connect with us

Hi, what are you looking for?

CHUTTUVATTOM

എം. എ. കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പിഎച്ച്ഡി , പിജി, യുജി, ബാച്ചുകളുടെ ഗ്രാഡ്യുവേഷൻ സെറിമണി (ലോറിയ 2026) സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും ഉൾപ്പെടെ ആയിരത്തി യിരുന്നുറിൽ പരം പേരാണ് ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിലെ ബിരുദസമർപ്പണച്ചടങ്ങിൽ സമ്മേളിച്ചത്.
കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂദ്, കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം എന്നിവർ അതിഥികളായിരുന്നു.
അറിവിൻ്റെ ശക്തി തിരിച്ചറിഞ്ഞ് സമൂഹത്തിൽ നന്മയ്ക്കായി പരിശ്രമിക്കാൻ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ആഹ്വാനം ചെയ്തു. അറിവ് സമഗ്രജീവിതവീക്ഷണത്തോടെ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യ പ്രഭാഷണത്തിൽ ഡോ. ഡി. മാവൂദ് ഉൽബോധിപ്പിച്ചു.

മികച്ച വിദ്യാർത്ഥിക്കുള്ള പ്രഥമ എം. പി. വർഗ്ഗീസ് പുരസ്‌കാരം , ബി.കോം. മോഡൽ 3 – ടാക്സേഷൻ വിദ്യാർത്ഥിയായ ആദിശങ്കർ എസ്. പുതിയമഠത്തിന് നൽകി. ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥികളെയും നെറ്റ്/ജെആർഎഫ് നേടിയ വിദ്യാർത്ഥികളെയും ബിരുദ സമർപ്പണച്ചടങ്ങിൽ ആദരിച്ചു.വിദ്യാർത്ഥികൾക്ക് കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. അജി അബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്മിനിസ്ട്രേറ്റീവ് ഡീൻ ഡോ. സ്മിത തങ്കച്ചൻ, റിസർച്ച് ഡീൻ ഡോ. രാജേഷ് കെ. തുമ്പകര എന്നിവർ ബിരുദദാനയോഗത്തിൽ സംബന്ധിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ്, സ്റ്റുഡന്റ്‌സ് ഡീൻ ഡോ. ആശാ മത്തായി, പ്രഥമ എം. പി. വർഗീസ് വിദ്യാർത്ഥി പുരസ്‌കാരജേതാവ് ആദിശങ്ക ർ എസ്. പുതിയമഠം എന്നിവർ യോഗത്തിൽ സംസാരിച്ചു.

You May Also Like

CHUTTUVATTOM

കോലഞ്ചേരി:മതപഠനകേന്ദ്രത്തില്‍ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ സ്ഥാപന നടത്തിപ്പുകാരനെ പോക്‌സോപ്രകാരം കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റത്തെ അറബിക് കോളേജ് നടത്തിപ്പുകാരന്‍ തോത്തപുരം നജീബ് മൗലവി (45) യാണ് പിടിയിലായത്. പോത്താനിക്കാട് സ്വദേശികളായ സഹോദരന്മാരാണ്...

CHUTTUVATTOM

മൂവാറ്റുപുഴ: ഇലക്ടിക് വയര്‍ മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ഭാഗത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ടിക് വയറുകള്‍ മോഷണം നടത്തിയ കേസില്‍ മുളവൂര്‍ പേഴക്കാപ്പിള്ളി എസ് വളവ് പാലത്തിങ്കല്‍ പുത്തന്‍പുരയില്‍...

CHUTTUVATTOM

കോതമംഗലം: കനത്ത മഴയില്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തും, കുടമുണ്ട പാലവും, മണിക്കിണര്‍ പാലവും വെള്ളത്തിനടിയിലായി. കുട്ടമ്പുഴ പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് പൂയംകുട്ടി ഗ്രാമം ഒറ്റപ്പെട്ടു. ബ്ലാവനയില്‍ വെള്ളം...

CHUTTUVATTOM

കോതമംഗലം: കാലവര്‍ഷക്കെടുതിമൂലമുള്ള വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ മുന്‍ എംഎല്‍എ ആന്റണി ജോണ്‍ സന്ദര്‍ശിച്ചു. വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. എം.എം ബക്കര്‍, ഹക്കീംഖാന്‍, എ.എ രമണന്‍, അനസ് ഇ.ഇ, ജോമോന്‍,...

NEWS

കോതമംഗലം: നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂറുദിന കർമ്മപരിപാടിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. കോതമംഗലം നിയോജക മണ്ഡലം ഒരു പുതുയുഗപ്പിറവിയുടെ പടിവാതിൽക്കലാണെന്ന് മന്ത്രി മോൻസ് ജോസഫ്....

ACCIDENT

കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലില്‍ ജോണിന്റെ മകന്‍ ജിതിന്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയി 11നാണ് അപകടം....

NEWS

കോതമംഗലം: ഡ്രാഫ്റ്റ്‌ അഡ്വക്കേറ്റ്സ് ഭേദഗതി ബിൽ 2026-നെതിരെ കോതമംഗലം ഇന്ദിരാഗാന്ധി ലോ കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബിൽ പ്രാബല്യത്തിൽ വന്നാൽ എൻറോൾമെന്റ് ഫീസിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. ഫീസ് വർധന...

NEWS

പൈങ്ങോട്ടൂർ: കവളങ്ങാട് സിപിഐഎം കവളങ്ങാട് ഏരിയാ കമ്മിറ്റി അംഗവും, പൈങ്ങോട്ടൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും, 20 വർഷക്കാലം പൈങ്ങോട്ടൂർ പഞ്ചായത്ത് അംഗവുമായിരുന്നു സാബു മത്തായി (62)തൊട്ടിയിൽ അന്തരിച്ചു. പൈങ്ങോട്ടൂർ പഞ്ചായത്തിലെ രാഷ്ട്രീയ...

NEWS

കോതമംഗലം: മാതിരപ്പിള്ളി വിളയാല്‍ പുതിയിടത്തുപറമ്പില്‍ വള്ളോന്‍ പൈങ്കിളി (87) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 2.30ന് മൂവാറ്റുപുഴ ശ്മശാനത്തില്‍ നടത്തി. ഭാര്യ: മദിര. മക്കള്‍: പൊന്നമ്മ, പരേതനായ ശിവന്‍. മരുമക്കള്‍: അനിത, പരേതനായ പരമേശ്വരന്‍.

ACCIDENT

കോതമംഗലം: ശക്തമായ മഴയെ തുടര്‍ന്ന് ചീയപ്പാറയില്‍ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ്...

CHUTTUVATTOM

കോതമംഗലം: അമേരിക്കയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ട്രിപ്പിള്‍ ജമ്പില്‍ മത്സരിക്കാന്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് വിദ്യാര്‍ത്ഥി എം.ധനുഷ് രാജ്. ബി.കോം രണ്ടാം വര്‍ഷ...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. വാളകം റാക്കാട് വടക്കേപ്ലാപ്പുഴ മിതേഷ് (40) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

error: Content is protected !!