Connect with us

Hi, what are you looking for?

CHUTTUVATTOM

പിഴയൊടുക്കാൻ സുവർണ്ണാവസരം; 50% ഇളവോടെ ട്രാഫിക് അദാലത്ത് ഏപ്രിൽ 30 വരെ

 

കോതമംഗലം: മോട്ടോര്‍ വാഹന വകുപ്പും പോലീസ് വകുപ്പും സംയുക്തമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ വന്‍ ഇളവുകളോടെ അദാലത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആംനസ്റ്റി സ്‌കീം പ്രകാരം, 2024 ഡിസംബര്‍ 31 വരെ ചുമത്തിയിട്ടുള്ള പിഴകള്‍ 50 ശതമാനം ഇളവോടെ അടച്ചു തീര്‍ക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഏപ്രില്‍ 30 വരെ മൂവാറ്റുപുഴ ആര്‍ടി ഓഫീസ്, കോതമംഗലം സബ് ആര്‍ടി ഓഫീസ്, പെരുമ്പാവൂര്‍ സബ് ആര്‍ടി ഓഫീസുകളില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5 വരെയായിരിക്കും അദാലത്ത്.

ഇലക്ട്രോണിക് ചെല്ലാനുകള്‍, ചെക്ക് റിപ്പോര്‍ട്ടുകള്‍, ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങള്‍ എന്നിവയ്ക്ക് ഈ ഇളവ് ബാധകമാണ്.
നിയമനടപടികള്‍ ഒഴിവാക്കാനും, വാഹനം അല്ലെങ്കില്‍ ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കാനും പിഴകള്‍ അടച്ചു തീര്‍ക്കേണ്ടത് അത്യാവശ്യമാണ്. ഈ ആനുകൂല്യം ഏപ്രില്‍ 30 വരെ മാത്രമേ ലഭ്യമാവുകയുള്ളൂ എന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ ആര്‍.ടി ഓഫീസ്: 0485-2814959, 9188917317. പെരുമ്പാവൂര്‍ സബ് ആര്‍.ടി ഓഫീസ്: 0484-2525573, 9188917340. കോതമംഗലം സബ് ആര്‍.ടി ഓഫീസ്: 0485-2862826, 9188917344

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: പിണവൂര്‍കുടിയിലെ വനിതാ പഞ്ചായത്ത് മെമ്പറെ മര്‍ദ്ദിച്ചകോസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. പിണവൂര്‍കുടിയിലെ ആശാവര്‍ക്കറും പഞ്ചായത്ത് മെമ്പറുമായ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ കൊള്ളിക്കാട് ഭാഗത്ത് മാസങ്ങള്‍ക്കു മുമ്പ് നിലച്ച നിര്‍മാണം ഇനിയും പുനരാരംഭിക്കാനാകാതെ നീളുന്നു. ഏകദേശം ഒരു കിലോമീറ്ററോളം ഭാഗത്താണ് നിര്‍മാണ സ്തംഭനം. സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള കോടതി ഇടപെടല്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകം.പുതുപ്പാടി മേഖലയില്‍ 35 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. പ്രദേശത്ത് ഒരു കോളേജിലെ നിരവധി വിദ്യാര്‍ത്ഥികളും മഞ്ഞപ്പിത്തബാധിതരായിരുന്നു. ചിറപ്പടി വാർഡിലാണ് രോഗബാധിതര്‍ ഏറെയും. ഇതില്‍...

CHUTTUVATTOM

കോതമംഗലം: എം.എ കോളേജിൽ സ്ട്രോങ്ങ് റൂമിന് സമീപത്തെ കമ്പ്യൂട്ടർ ലാബ് പരീക്ഷക്കായി തുറന്ന് നൽകണമെന്ന് കോളേജ് അധികൃതരുടെ ആവശ്യം യു.ഡി.എഫ് എതിർപ്പിനെ തുടർന്ന് നിരാകരിച്ചു.വെള്ളിയാഴ്ച്ച നടക്കേണ്ട യു.ജി,പി.ജി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക് പരീക്ഷക്കായാണ്...

NEWS

കോതമംഗലം : വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഭിക്ഷയാചിച്ച് അലഞ്ഞുനടന്നിരുന്ന അമ്മയെയും കുഞ്ഞിനെയും കോതമംഗലം പീസ് വാലിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളായ ഇവരെ പിങ്ക് പോലീസ് മഹിളാ മന്ദിരത്തില്‍ എത്തിച്ചെങ്കിലും സ്ത്രീയുടെ മാനസികനില തൃപ്തികരമല്ലാത്തതിനെ...

CHUTTUVATTOM

കോതമംഗലം: വേനല്‍ച്ചൂടില്‍ പക്ഷികള്‍ക്ക് കൈത്താങ്ങായി കോതമംഗലത്ത് തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ വെള്ളക്കിണ്ണങ്ങള്‍ സ്ഥാപിച്ച് വനം വകുപ്പ് മാതൃകയായി. സംസ്ഥാനത്ത് ചൂട് കനക്കുമ്പോള്‍, മനുഷ്യര്‍ക്കൊപ്പം പക്ഷികളും ദുരിതത്തിലാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു സ്‌നേഹപ്രവര്‍ത്തനമാണ് തട്ടേക്കാട് പക്ഷി സങ്കേതത്തില്‍...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പോലീസ് സർജനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പോലീസ് സർജൻഇല്ലെന്ന കാരണത്താൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ദൂരെ ആശുപത്രികളിൽ അയക്കേണ്ടി വരുന്നത് ബുദ്ധിമു ട്ടുണ്ടാക്കുകയാണ്. ഗോത്രവർഗ മേഖലകളിൽ നിന്നുൾപ്പെടെ അസുഖബാധിതരാകുന്നവർ യാത്രാമധ്യേ...

AGRICULTURE

കോതമംഗലം: കാറ്റ് വീണ്ടും നാശം വിതച്ചു. കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടിപഞ്ചായത്തുകളിൽ 3.155 ലക്ഷം രൂപയുടെ കൃഷിനാശം .തിങ്കളാഴ്ച വൈകുന്നേരം കോതമംഗലം ബ്ലോക്കിലെ കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിൽ മഴക്കൊപ്പമുണ്ടായ കാറ്റിൽ വ്യാപക...

NEWS

കോതമംഗലം: കീരംപാറ സെക്ഷനിൽ പതിവായുള്ള അപ്രഖ്യാപിത പവർകട്ട് മൂലം ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം താറുമാറാകുന്നതായി കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി. ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്ക ന്നതിനാൽ തട്ടേക്കാട്, ഊഞ്ഞാപ്പാറ പമ്പ് ഹൗസുകളിൽ യഥാ...

CHUTTUVATTOM

കോതമംഗലം: വെളിയേല്‍ച്ചാല്‍ പൗരാവലിയുടെ ചാരിറ്റി ഫുട്ബോള്‍ മേളയ്ക്ക് തുടക്കമായി. 26 വരെ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന മേള മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ യു. ഷറഫലി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് വനിതാ അംഗം ബിന്ദു രാജേന്ദ്രനെയും കുടുംബത്തെയും മര്‍ദിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോതമംഗലത്ത് പ്രതിഷേധം നടത്തി. ട്രൈബല്‍ ആശാവര്‍ക്കര്‍ കൂടിയായ...

AGRICULTURE

കോതമംഗലം: കോതമംഗലത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. തിങ്കളാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ടി.എം മീതിയന്‍ സ്മാരക ഹാളിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര പറന്നു പോയി. ഇത് സമീപത്തെ...

error: Content is protected !!