കോതമംഗലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സർക്കാർ നിർദേശപ്രകാരം ആചരിക്കുന്ന ശുചീകരണ വാരത്തിന്റെ ഭാഗമായി കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ സേവന ശുചീകരണം പരിപാടിക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.
കെഎസ്ആർടിസി യൂണിറ്റ് പരിസരവും യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്ന പൊതുസ്ഥലങ്ങളും വൃത്തിയാക്കുന്നതിനായി ജീവനക്കാരുടെ നേതൃത്വത്തിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ്, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ജെ. നിജാമുദീൻ, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ എൻ.ആർ രാജീവ്, ബിജി ജോസ്, സജിത്ത് കുമാർ, ജോൺസൺ ജോസഫ്,ബി. രമേശ് , ഫ്രാൻസിറ്റി ചെറിയാൻ,വി.പി എൽദോസ്,സി.ആർ ജയൻ ., ജയ്സൺ ജോസഫ്,എ.ഡി സീമോൻ .,കെ.പി. ബിനോജ് എന്നിവർ പങ്കെടുത്തു.





















































