കോതമംഗലം: എറണാകുളം സെൻ്റർ സന്നദ്ധ സുവിശേഷ സംഘത്തിൻ്റെയും പെരുമ്പാവൂർ റോട്ടറി ക്ലബ് ഹെറിറ്റേജിൻ്റെയും ആഭിമുഖ്യത്തിൽ ഊഞ്ഞാപ്പാറ മാർത്തോമ്മാ എൽപി സ്കൂളിൽ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് നടത്തി. കോതമംഗലം ഇന്ദിരാ ഗാന്ധി ഡെന്റൽ കോളേജിലെ പൊതുജന ദന്താരോഗ്യ വിഭാഗം ക്യാമ്പിന് നേതൃത്വം നൽകി.
കുട്ടികളിൽ കാണുന്ന ദന്ത രോഗങ്ങൾക്ക് പ്രതിരോധ മാർഗങ്ങൾ, ശരിയായ ബ്രഷിംഗ് രീതികൾ എന്നിവയെക്കുറിച്ചും കൃത്യമായ ഇടവേളകളിൽ ദന്ത പരിശോധന നടത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും ബോധവൽക്കരണവും നടത്തി.





















































