കോതമംഗലം: ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം പകർന്ന് കുറ്റിയാംചാൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ പെനാൽറ്റി ഫുട്ബോൾ മത്സരം നടത്തി. കുട്ടമ്പുഴ പഞ്ചായത്ത് വാർഡ് മെമ്പർ എം.ജി സനോജ് അധ്യക്ഷധവഹിച്ചു. പഞ്ചായത്ത് മുൻ സ്ഥിരം സമിതി ചെയർമാൻ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡൻ്റ് കെ.എ സിബി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ്രീജിത്ത് ശിവൻ മുഖ്യപ്രഭാഷണം നടത്തി. എൽകെജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു, കുട്ടികൾ മിക്കവരും മെസ്സിയുടെയും റൊണാൾഡോയുടെയും, നെയ്മറുടെയും ജേഴ്സി അണിഞ്ഞാണ് പങ്കെടുത്തത് . പിടിഎ പ്രസിഡണ്ട് ജോജി നെല്ലിമല, ഹെഡ്മാസ്റ്റർ പി. പ്രിൻസില,പിടിഎ ഭാരവാഹികളായ പി.ബി ബിനു , ഷിബിൻ എ കെ,ജിസ്സ സാബു എന്നിവർ നേതൃത്വം നൽകി.























































